Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right11ാമ​ത് നോ​ബി​ൾ ക്ല​ബ്...

11ാമ​ത് നോ​ബി​ൾ ക്ല​ബ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് സ​മാ​പ​നം

text_fields
bookmark_border
11ാമ​ത് നോ​ബി​ൾ ക്ല​ബ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന് സ​മാ​പ​നം
cancel
camera_alt

നോ​ബി​ൾ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ ട്രോ​ഫി​യു​മാ​യി

ദ​മ്മാം: നോ​ബി​ൾ ബാ​ഡ്മി​ന്റ​ൺ ക്ല​ബും റാ​സ്താ​നു​ര അ​രാം​കോ​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച 11ാമ​ത് മെ​ഗാ ഡ​ബ്ൾ‍സ്‌ ടൂ​ർ​ണ​മെ​ന്റ് റാ​സ്താ​നു​ര അ​രാം​കോ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ജൂ​ൺ 2, 3 തീ​യ​തി​ക​ളി​ലാ​യി ര​ണ്ട് ഇ​ൻ​ഡോ​ർ കോ​ർ​ട്ടു​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 450ൽ​പ​രം ക​ളി​ക്കാ​ർ പ​ങ്കെ​ടു​ത്തു. മെ​ൻ​സ്, ലേ​ഡീ​സ്, മി​ക്സ​ഡ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

മെ​ൻ​സ് സൂ​പ്പ​ർ പ്രീ​മി​യ​റി​ൽ അ​ക്ബ​ർ-​ഡി​മാ​സ് ജോ​ടി റി​ക്കോ -റെ​ക്സ കൂ​ട്ടു​കെ​ട്ടി​നെ തോ​ൽ​പി​ച്ച് വി​ജ​യി​ക​ളാ​യി. പ്രീ​മി​യ​റി​ൽ ഫ​ഹ​ദ്-​ഡി​മാ​സ് ജോ​ടി ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ അ​മേ​ർ​ജി​ത് -അ​മ്മാ​ർ ടീ​മി​നെ തോ​ൽ​പി​ച്ചു. ചാ​മ്പ്യ​ൻ​ഷി​പ് ഫ്ലൈ​റ്റി​ൽ അ​മീ​ർ- ആ​ബേ​ൽ ജോ​ൺ ടീം ​അ​സ്‌​ലം-​നൗ​ഷീ​ർ ടീ​മി​നെ തോ​ൽ​പി​ച്ചു. ലേ​ഡീ​സ് ഡ​ബ്ൾ‍സ്‌ ടോ​പ് ഫ്ലൈ​റ്റി​ൽ ബി​യ​ൻ​ക-​ഗാ​ർ​നെ​റ്റ്‌ ടീം ​ഇ​ഷ-​നൈ​യ​ഹ്‌ ടീ​മി​നെ തോ​ൽ​പി​ച്ചു.

മി​ക്സ​ഡ് ഡ​ബ്ൾ‍സ്‌ ചാ​മ്പ്യ​ൻ​ഷി​പ് ഫ്ലൈ​റ്റി​ൽ അ​ഖി​ൽ-​ആ​ദി​ത്യ ടീം ​അ​മീ​ർ-​മാ​ഹീ​ൻ ടീ​മി​നെ തോ​ൽ​പി​ച്ചു. ഫ​ഹ​ദ് അ​ൽ ഷെ​മീ​റി ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ർ​കി​ൻ​സ് ഡി​വി​ഷ​ന​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ അ​ബ്ദു​ൽ റൗ​ഫ് സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ടൂ​ർ​ണ​മെ​ന്റ് സ്പോ​ൺ​സ​ർ​മാ​രാ​യ കാ​നൂ ഗ്രൂ​പ് സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​ർ സു​രേ​ഷ്, സെ​ദ്‌​രീ​സ് ഗ്രൂ​പ് ക​ൺ​ട്രി മാ​നേ​ജ​ർ അ​ർ​ഷ​ദ്‌ സ​ലാ​ഹു​ദ്ദീ​ൻ, പോ​ർ​ട്ട്‌​ഗോ​ഡ് ക​മ്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ദി​നേ​ശ്, രാ​ഗേ​ഷ് റാ​സ്താ​നു​ര അ​രാം​കോ ബാ​ഡ്മി​ന്റ​ൺ പ്ര​സി​ഡ​ന്റ് ഹ​രി​ബാ​ബു എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

നോ​ബി​ൾ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഷ​റ​ഫു​ദ്ദീ​ൻ കാ​സിം, അ​ബ്ദു​ൽ ജ​ബ്ബാ​ർ, പ്ര​ശാ​ന്ത് എ​ന്നി​വ​രെ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. നോ​ബി​ൾ ക്ല​ബ് പ്ര​സി​ഡ​ന്റ് ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ്, ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് സാ​ലെ, ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ രാ​കേ​ഷ് പി. ​നാ​യ​ർ, ജീ​വ​ൻ കു​മാ​ർ, വ​ർ​ഗീ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton TournamentconcludesNoble Club
News Summary - 11th Noble Club Badminton Tournament concludes
Next Story