സൗദിയിൽ 115 പുതിയ ഫാക്ടറികൾക്ക് ലൈസൻസ് നൽകി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ കഴിഞ്ഞ മാസം മാത്രം 115 പുതിയ ഫാക്ടറികൾക്ക് ലൈസൻസ് നൽകിയതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. 1.63 ശതകോടി റിയാൽ ചെലവിലാണ് ഇത്രയും ഫാക്ടറികൾ ആരംഭിക്കുന്നത്. ഇവയിൽ 66 ഫാക്ടറികളിൽ ഉൽപാദനം ആരംഭിച്ചുകഴിഞ്ഞു. ഇതോടെ ജനുവരി അവസാനത്തോടെ സൗദിയിൽ നിലവിലുള്ളതും നിർമാണത്തിലിരിക്കുന്നതുമായ ഫാക്ടറികളുടെ എണ്ണം 9783 ആയി. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ഇത് 9681 ആയിരുന്നു. പുതിയ ഫാക്ടറികളിലെ ജീവനക്കാരുടെ എണ്ണത്തിൽ സ്വദേശികൾ 173 ആയി കുറഞ്ഞു. എന്നാൽ, മൊത്തം വിദേശികളുടെ എണ്ണം 3147 ആയി ഉയർന്നു. വേൾഡ് ട്രേഡ് ഓർഗനൈസേഷെൻറയും (ഡബ്ല്യു.ടി.ഒ) ഗൾഫിലെയും അന്താരാഷ്ട്ര വേദികളുടെയും നിർദേശങ്ങൾക്കനുസരിച്ച് രാജ്യത്തിെൻറ നിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത രീതിയിൽ ദേശീയ വ്യവസായങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ചട്ടങ്ങൾ നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വ്യവസായിക നിക്ഷേപങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുന്ന രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

