സൗദിയിൽ 11 മരണവും 119 പുതിയ കേസുകളും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 11 പേർ വിവിധ ഭാഗങ്ങളിലായി മരിച്ചു. 119 പേർക്ക് കൂടി പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. 174 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 362339 ഉം രോഗമുക്തരുടെ എണ്ണം 353353 ഉം ആയി.
മരണസംഖ്യ 6196 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2790 പേരാണ്. ഇതിൽ 393 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 40, കിഴക്കൻ പ്രവിശ്യ 25, മക്ക 24, ഖസീം 9, മദീന 6, അസീർ 5, നജ്റാൻ 4, തബൂക്ക് 2, അൽജൗഫ് 2, ഹാഇൽ 1, അൽബാഹ 1.

