Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്താ​മ​ത് സൗ​ദി...

പ​ത്താ​മ​ത് സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വം; മേ​യ്​ 2 മു​ത​ൽ 9 വ​രെ ദ​മ്മാം ‘ഇ​ത്ര’​യി​ൽ ന​ട​ക്കും

text_fields
bookmark_border
പ​ത്താ​മ​ത് സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വം; മേ​യ്​ 2 മു​ത​ൽ 9 വ​രെ ദ​മ്മാം ‘ഇ​ത്ര’​യി​ൽ ന​ട​ക്കും
cancel

ദ​മ്മാം: സൗ​ദി ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ പ​ത്താം പ​തി​പ്പ്​ കി​ങ് അ​ബ്ദു​ൽ അ​സീ​സ് സെ​ന്റ​ർ ഫോ​ർ വേ​ൾ​ഡ് ക​ൾ​ച്ച​റി​ൽ ‘ഇ​ത്ര’​യി​ൽ മേ​യ്​ ര​ണ്ട് മു​ത​ൽ ഒ​മ്പ​ത് വ​രെ ന​ട​ക്കും. സ​യ​ൻ​സ് ഫി​ക്ഷ​ൻ സി​നി​മ​ക​ളാ​ണ്​ ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യ​മാ​കു​ന്ന​ത്. ഒ​പ്പം ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. സൗ​ദി സം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ച​ല​ച്ചി​ത്ര ക​മീ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ച​ല​ച്ചി​ത്രോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. സൗ​ദി​യി​ൽ സി​നി​മ വ്യ​വ​സാ​യം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ച​ല​ച്ചി​ത്ര ക​മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ അ​ര​ങ്ങേ​റു​ന്ന മൂ​ന്നാ​മ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​ണി​ത്. സൗ​ദി​യെ ലോ​ക​സി​നി​മ​യു​ടെ കേ​ന്ദ്ര​മാ​ക്കു​​മെ​ന്ന അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ ചു​വ​ടു​പി​ടി​ച്ച്​ സ​ഞ്ച​രി​ച്ച സൗ​ദി സി​നി​മ​യു​ടെ ഗ​രി​മ കൂ​ടി ഇ​ത്ത​വ​ണ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ്ര​ക​ട​മാ​കും. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്റെ സ​ഹ​ക​ര​ണം ച​ല​ച്ചി​ത്ര മേ​ള​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​മെ​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സി​നി​മ അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്നും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ൽ മു​ല്ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​നു​ള്ളി​ൽ സൗ​ദി സി​നി​മ ഒ​രു​പാ​ട് മു​ന്നോ​ട്ടു പോ​വു​ക​യും ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും സൗ​ദി ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ പ്രാ​ധാ​ന്യ​വും ജ​ന​പ്രീ​തി​യും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും ഫെ​സ്റ്റി​വ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ അ​ൽ-​ബ​ദ്രാ​ൻ പ​റ​ഞ്ഞു. ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ, സൗ​ദി ഫി​ലിം ഫെ​സ്റ്റി​വ​ൽ സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​നും ഉ​ണ​ർ​വി​നു​മു​ള്ള ഒ​രു ഇ​ട​മാ​യി മാ​റാ​നു​ള്ള വ​ഴി ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ പ​രി​പാ​ടി​ക​ൾ​ക്കും അ​നു​ഭ​വ​ങ്ങ​ൾ​ക്കും വേ​ണ്ടി അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് ച​ല​ച്ചി​ത്രോ​ത്സ​വം വി​വി​ധ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​വ​ർ​ഷ​ത്തെ ‘സ്‌​പോ​ട്ട്‌​ലൈ​റ്റ് ഓ​ൺ ഇ​ന്ത്യ​ൻ സി​നി​മ’ പ്രോ​ഗ്രാ​മി​ൽ ബോ​ളി​വു​ഡി​ന് പു​റ​ത്തു​ള്ള സ്വ​ത​ന്ത്ര ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം പ്രാ​യോ​ഗി​ക ശി​ൽ​പ​ശാ​ല​ക​ളും സാം​സ്കാ​രി​ക സെ​മി​നാ​റു​ക​ളും ന​ട​ക്കും. സി​നി​മ, തി​ര​ക്ക​ഥ, പ്രൊ​ഡ​ക്ഷ​ൻ മാ​ർ​ക്ക​റ്റ് പ്രോ​ജ​ക്ടു​ക​ൾ തു​ട​ങ്ങി മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 37 അ​വാ​ർ​ഡു​ക​ളാ​ണ് ഇ​ത്ത​വ​ണ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന​ത്. ച​ല​ച്ചി​ത്ര, തി​ര​ക്ക​ഥ എ​ൻ​ട്രി​ക​ൾ മേ​ള​യു​ടെ സാ​ങ്കേ​തി​ക സ​മി​തി മു​ഖേ​ന നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടും. പ​രി​സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള മി​ക​ച്ച സൗ​ദി ഡോ​ക്യു​മെ​ന്റ​റി​യെ​യും മി​ക​ച്ച അ​നി​മേ​റ്റ​ഡ് ഷോ​ർ​ട്ട് ഫി​ലി​മി​നെ​യും ഇ​ത്ത​വ​ണ ഗോ​ൾ​ഡ​ൻ പാം ​അ​വാ​ർ​ഡു​ക​ളി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ‘ഹ​ജ്ജാ​ൻ’ ജ​ന​പ്രി​യ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച സൗ​ദി ന​ട​ൻ അ​ബ്ദു​ൽ മൊ​ഹ്‌​സെ​ൻ അ​ൽ-​നെ​മ​ർ, സി​റി​യ​ൻ സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് മ​ലാ​സ് എ​ന്നി​വ​രെ ഈ ​വ​ർ​ഷം ഫെ​സ്റ്റി​വ​ലി​ൽ ആ​ദ​രി​ക്കും. സി​നി​മ അ​സോ​സി​യേ​ഷ​ന്റെ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റി​വ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ‘അ​ൽ​ഖോ​ബാ​ർ സി​നി​മാ​തേ​ക്’ ആ​രം​ഭി​ക്കും, കൂ​ടാ​തെ ഫെ​സ്റ്റി​വ​ലി​ന്റെ മു​ഴു​വ​ൻ സ​മ​യ​ത്തും ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള തി​ര​ഞ്ഞെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഡി​ന്ന​ർ പാ​ർ​ട്ടി​ക​ളും ക്യു​റേ​റ്റ​ഡ് ക​ച്ചേ​രി​ക​ളും അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Film FestivalSaudi
News Summary - 10th Saudi Film Festival
Next Story