Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right10ാമ​ത് മു​ജാ​ഹി​ദ്...

10ാമ​ത് മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണം​

text_fields
bookmark_border
10ാമ​ത് മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണം​
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ 10ാമ​ത് മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണം സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഖ​യ്യൂം ബു​സ്താ​നി സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: 'നി​ർ​ഭ​യ​ത്വ​മാ​ണ് മ​തം അ​ഭി​മാ​ന​മാ​ണ് മ​തേ​ത​ര​ത്വം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഡി​സം​ബ​ർ 29, 30, 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന 10ാമ​ത് മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സൗ​ദി​ത​ല പ്ര​ചാ​ര​ണാ​ർ​ഥം കെ.​എ​ൻ.​എം നേ​താ​ക്ക​ൾ ഈ ​മാ​സം 25 മു​ത​ൽ 27 വ​രെ റി​യാ​ദ് സ​ന്ദ​ർ​ശി​ക്കും. കേ​ര​ള ന​ദ്‌​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ, എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് ബാ​ബു സേ​ട്ട്, ട്ര​ഷ​റ​ർ നൂ​ർ​മു​ഹ​മ്മ​ദ് നൂ​ർ​ഷ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് സ്വ​ലാ​ഹി എ​ന്നി​വ​രാ​ണ് റി​യാ​ദി​ൽ എ​ത്തു​ന്ന​ത്.

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ റി​യാ​ദ് ഘ​ട​കം വെ​ള്ളി​യാ​ഴ്ച അ​സീ​സി​യ ദാ​റു​ൽ ഫു​ർ​ഖാ​ൻ മ​ദ്‌​റ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ധ്യ​മേ​ഖ​ല പ്ര​ചാ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കും.

വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ലെ ആ​ദ്യ സെ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും.

റി​യാ​ദ് സെ​ന്റ​റി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് യൂ​നി​റ്റു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളും എം.​ജി.​എം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

വൈ​കീ​ട്ട് 7.30ന് ​പ്ര​ധാ​ന വേ​ദി​യി​ൽ മ​ധ്യ​മേ​ഖ​ല പ്ര​ചാ​ര​ണ സ​മ്മേ​ള​നം ന​ട​ക്കും. വേ​ദി ര​ണ്ടി​ൽ നാ​ലു വ​യ​സ്സു മു​ത​ൽ 11 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി 'വി​ങ്സ്' എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​ക്കും. സ​മ്മേ​ള​ന പ്ര​ചാ​ര​ണാ​ർ​ഥം വി​വി​ധ പ​രി​പാ​ടി​ക​ൾ റി​യാ​ദി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഖ​യ്യൂം ബു​സ്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി, ഹ​നീ​ഫ, ഹ​സ​നു​ൽ ബ​ന്ന, കെ.​എം. സു​ബൈ​ർ, മാ​സി​ൻ, ആ​സി​ഫ് ക​ണ്ണി​യ​ൻ, അ​ബ്ദു​നാ​സ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഷം​സു​ദ്ദീ​ൻ പു​ന​ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ സ​മ്മേ​ള​ന വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ക​ൺ​വീ​ന​ർ സാ​ജി​ദ് കൊ​ച്ചി സ്വാ​ഗ​ത​വും ജോ​യി​ൻ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വ​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mujahid state conference
News Summary - 10th Mujahid State Conference Campaign
Next Story