Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്യൂച്ചർ...

ഫ്യൂച്ചർ ഇൻവെസ്​റ്റുമെൻറ്​ ഇനിഷ്യേറ്റീവ് 10-ാം പതിപ്പ് ഒക്ടോബറിൽ റിയാദിൽ

text_fields
bookmark_border
ഫ്യൂച്ചർ ഇൻവെസ്​റ്റുമെൻറ്​ ഇനിഷ്യേറ്റീവ് 10-ാം പതിപ്പ് ഒക്ടോബറിൽ റിയാദിൽ
cancel

റിയാദ്: ആഗോള നിക്ഷേപ മേഖലയിലെ പ്രമുഖ കൂട്ടായ്മയായ ഫ്യൂച്ചർ ഇൻവെസ്​റ്റുമെൻറ്​ ഇനിഷ്യേറ്റീവി​െൻറ 10-ാം പതിപ്പ് ഒക്ടോബറിൽ റിയാദിൽ നടക്കും. ‘പൈതൃകത്തി​െൻറ കരുത്ത്’ എന്ന പ്രമേയത്തിൽ ഒക്ടോബർ 26 മുതൽ 29 വരെ ഉച്ചകോടി നടക്കുമെന്ന്​ ഫ്യൂച്ചർ ഇൻവെസ്​റ്റുമെൻറ്​ ഇനിഷ്യേറ്റീവ് ഇൻസ്​റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഇതോടൊപ്പം സംരംഭത്തി​െൻറ 10-ാം വാർഷികാഘോഷവും ഇത്തവണ അരങ്ങേറും.

ധീരമായ ആശയങ്ങൾ പങ്കുവെക്കാനും സവിശേഷമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും യഥാർഥ മാറ്റങ്ങൾ സൃഷ്​ടിക്കാൻ കെൽപുള്ള പ്രവർത്തനങ്ങൾക്കുമായി ഒരു ആഗോള പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് 10-ാമത് പതിപ്പ്. നിക്ഷേപത്തി​െൻറയും മനുഷ്യരാശിയുടെയും ഭാവി നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളും വെല്ലുവിളികളും ഉച്ചകോടി ചർച്ച ചെയ്യും.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സമൂലമായ സാങ്കേതിക മാറ്റങ്ങൾ, ഭൗമരാഷ്​ട്രീയ വ്യതിയാനങ്ങൾ, മൂലധന വിപണികളുടെ വികാസം എന്നിവയിലൂടെ ലോകം സാക്ഷ്യം വഹിക്കുന്ന അതിവേഗ പരിവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്. നിക്ഷേപം, വളർച്ച, ആഗോള സഹകരണം എന്നിവയുടെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്താൻ പോകുന്ന ശക്തികളെയും മാറ്റങ്ങളെയും മുൻകൂട്ടി കാണാൻ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്ന് എഫ്​.ഐ.ഐ ഇൻസ്​റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദശകത്തിൽ കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ‘പൈതൃകത്തി​െൻറ കരുത്ത്’ എന്ന പ്രമേയമെന്ന് ഇൻസ്​റ്റിറ്റ്യൂട്ട് സി.ഇ.ഒ അമീറ മഹാ ബിൻത് മശാരി ബിൻ അബ്​ദുൽ അസീസ് പറഞ്ഞു. മറിച്ച്, നമ്മൾ ഇന്ന് എടുക്കുന്ന തീരുമാനങ്ങളും നടത്തുന്ന നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും വരുംതലമുറകളുടെ ഭാവി രൂപപ്പെടുത്താൻ എങ്ങനെ സഹായിക്കുമെന്ന് മനസിലാക്കുന്നതിലാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ പതിപ്പ് ഇതുവരെയുള്ള നേട്ടങ്ങളുടെ യാത്രയെക്കുറിച്ചുള്ള ഒരു പുനർവിചിന്തനമാണെന്നും അതേസമയം തന്നെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പുതുക്കലാണെന്നും അവർ വ്യക്തമാക്കി. സ്ഥാപിതമായതു മുതൽ ഇതുവരെ 250 ബില്യൺ ഡോളറിലധികം മൂല്യം വരുന്ന നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും സൗകര്യമൊരുക്കാനും അവയിലേക്ക് വെളിച്ചം വീശാനും ഈ ഇൻസ്​റ്റിറ്റ്യൂട്ടിന് സാധിച്ചിട്ടുണ്ട്.

വ്യക്തവും സുസ്ഥിരവുമായ സ്വാധീനം ചെലുത്തുന്നതിനായി ആഗോള മൂലധനം, ആശയങ്ങൾ, അന്താരാഷ്​ട്ര നേതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതി​െൻറ കരുത്താണ് ഇത് വ്യക്തമാക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള 45-ലധികം തന്ത്രപ്രധാന പങ്കാളികളുടെ പിന്തുണയോടെ വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോമായി ഈ ഇൻസ്​റ്റിറ്റ്യൂട്ട് മാറിയിട്ടുണ്ടെന്നും അമീറ മഹാ ബിൻത് മശാരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhFuture Investment Initiative
News Summary - 10th edition of Future Investment Initiative to be held in Riyadh in October
Next Story