Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ഒ​ഴു​കൂ​ർ...

ജി​ദ്ദ ഒ​ഴു​കൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ 10ാം വാ​ർ​ഷി​ക​വും ഈ​ദ് സം​ഗ​മ​വും

text_fields
bookmark_border
ജി​ദ്ദ ഒ​ഴു​കൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ 10ാം വാ​ർ​ഷി​ക​വും ഈ​ദ് സം​ഗ​മ​വും
cancel
camera_alt

ജി​ദ്ദ ഒ​ഴു​കൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

ജി​ദ്ദ: പ്ര​വാ​സ​ലോ​ക​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജി​ദ്ദ ഒ​ഴു​കൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ 10ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഈ​ദ് സം​ഗ​മ​വും ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു. ജി​ദ്ദ ദു​റ വി​ല്ല​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന സം​ഗ​മം ജി​ദ്ദ മീ​ഡി​യ ഫോ​റം ട്ര​ഷ​റ​ർ സു​ൽ​ഫി​ക്ക​ർ ഒ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ഷി​യോ​ടു​ള്ള അ​ഭി​രു​ചി വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​ട​ക്ക​മു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ൽ അ​റി​വ് പ​ക​ർ​ന്നു ന​ൽ​കാ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നാ​ടി​​ന്റെ വി​ശേ​ഷ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കു​വെ​ക്കു​ന്ന ശാ​ഹു​ൽ പെ​രു​മ്പി​ലാ​യി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ പി.​സി. നാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ഹ​മീ​ദ് കൈ​പ്പ​ക​ഞ്ചേ​രി ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സം​ഘ​ട​ന​യു​ടെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മു​ഹ​മ്മ​ദ് പെ​രു​മ്പി​ലാ​യി, ഡോ. ​അ​നു കാ​വി​ൽ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഹ​മീ​ദ് കാ​ഞ്ഞി​ര​ങ്ങാ​ട​ൻ യാം​ബു, എം.​സി. അ​യൂ​ബ്, കെ.​സി. ജെ​ഷീം, മ​ൻ​സൂ​ർ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി ജി​ദ്ദ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സോ​ഫി​യ സു​നി​ൽ, ശാ​ഹു​ൽ, യാം​ബു​വി​ലെ ആ​രി​ഫ് ചാ​ലി​യം എ​ന്നി​വ​രും മ​റ്റ് ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്ന സം​ഗീ​ത​വി​രു​ന്നും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബാ​ൾ, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് ഷൗ​ക്ക​ത്ത് ഞാ​റ​കോ​ട​ൻ, ശ​മീ​ൽ പൂ​ന്ത​ല, അ​ലി ഞാ​റ​കോ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsanniversarygulfJeddahEid gatheringAssociation meet
News Summary - 10th Anniversary of the Jeddah All-Persons Association and Eid Gathering
Next Story