സോഷ്യല്‍ മലയാളി കള്‍ചറല്‍ കൂട്ടായ്മ പത്താം വാര്‍ഷികം
text_fieldsഎസ്.എം.സി.കെ വാര്‍ഷികാഘോഷം ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഉലയിലെ സ്പെഷലൈസ്ഡ് മെഡിക്കല്‍ സെന്റർ ആശുപത്രിയിലെ മലയാളിജീവനക്കാരുടെ കൂട്ടായ്മയായ സോഷ്യല്‍ മലയാളി കള്‍ചറല്‍ കൂട്ടായ്മ (എസ്.എം.സി.കെ)യുടെ 10ാമത് വാര്‍ഷികാഘോഷം മലസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്നു. സാംസ്കാരിക സമ്മേളനം മാധ്യമപ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട്, ഡോ. റഷീദ് അലി, അയ്യൂബ് കരൂപ്പടന്ന, ഡൊമിനിക് സാവിയോ, അലി ആലുവ, ഷിജി ഫ്രാൻസിസ്, ആൻസൻ ജെയിംസ്, ജെറിൻ തോമസ്, അജീഷ് രവി, മുരുകൻ പിള്ള, സ്റ്റാലിൻ ജോസ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ജനറൽ സെക്രട്ടറി ഫൈസൽ മുനീറും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബേബി തോമസും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിൽ 3,53,000 രൂപയുടെ ധനസഹായം അംഗങ്ങള്‍ക്ക് നൽകാൻ കഴിഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു. വൈസ് പ്രസിഡൻറ് ജോണി തോമസ് സ്വാഗതവും വിഷ്ണുവാസ് നന്ദിയും പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാവിരുന്നും തങ്കച്ചന് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗാന സന്ധ്യയും പോള്‍ സ്റ്റാര്‍ ഡാന്‍സ് ടീം അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി.
വിവിധ മത്സരങ്ങളില്‍ ഷൈജ, എഞ്ചലിൻ, ജസ്റ്റിൻ എന്നിവർ സമ്മാനങ്ങൾക്ക് അർഹരായി. ഷിജി ഫ്രാന്‍സിസ് അവതാരകയായിരുന്നു. ഷാമോൻ, ബിനോയ്, എൽബിൻ, ഷാജി ഫ്രാൻസിസ്, സുനിൽ, ജോർജ്, സന്ദീപ്, ശാഹുൽ, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്, ജസ്റ്റിൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

