Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരാഴ്ചക്കിടെ 10,850...

ഒരാഴ്ചക്കിടെ 10,850 വിദേശ നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
ഒരാഴ്ചക്കിടെ 10,850 വിദേശ നിയമലംഘകർ അറസ്റ്റിൽ
cancel
Listen to this Article

റി​യാ​ദ്: ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും അ​തി​ർ​ത്തി സു​ര​ക്ഷ ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച 10,850 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മേ​യ് അ​ഞ്ചു​മു​ത​ൽ 11 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വി​വി​ധ യൂ​നി​റ്റു​ക​ളും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ടും (ജ​വാ​സാ​ത്ത്) ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​റ​സ്റ്റ്. പി​ടി​യി​ലാ​യ​വ​രി​ൽ 6,565 താ​മ​സ നി​യ​മ ലം​ഘ​ക​രും 3,012 അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​വ​രും 1,273 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രും ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി വ​ഴി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 56 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 35 ശ​ത​മാ​നം യ​മ​ൻ പൗ​ര​ന്മാ​രും 47 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും 18 ശ​ത​മാ​നം മ​റ്റ് രാ​ജ്യ​ക്കാ​രു​മാ​ണ്. നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ 14 പേ​രെ​യും സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. നി​ല​വി​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യ മൊ​ത്തം നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം 79,313-ല​ധി​കം പു​രു​ഷ​ന്മാ​രും 4,144 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 83,457 പേ​രാ​ണ്. അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ആ​ർ​ക്കെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ യാ​ത്രാ​സൗ​ക​ര്യ​മോ അ​ഭ​യ​മോ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ഹാ​യ​മോ സേ​വ​ന​മോ ന​ൽ​കു​ക​യോ ചെ​യ്താ​ൽ 15 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 10 ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ, കൂ​ടാ​തെ അ​വ​രു​ടെ പേ​രു​ക​ൾ പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കി​യ വാ​ഹ​ന​ങ്ങ​ൾ, അ​ഭ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച താ​മ​സ​സ്ഥ​ലം എ​ന്നി​വ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign law Violators
News Summary - 10,850 foreign law Violators arrested in one week
Next Story