Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒരാഴ്ചക്കിടെ 10,842...

ഒരാഴ്ചക്കിടെ 10,842 നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
ഒരാഴ്ചക്കിടെ 10,842 നിയമലംഘകർ അറസ്റ്റിൽ
cancel
Listen to this Article

റിയാദ്: ഒരാഴ്ചക്കിടെ രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 10,842 പേരെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 28 മുതൽ മേയ് നാലുവരെയുള്ള കാലയളവിൽ സുരക്ഷ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 6,916 പേർ താമസ നിയമലംഘകരാണ്. 2,918 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചു. 1,008ലേറെ പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 352 പേർ പിടിയിലായി. ഇതിൽ 56 ശതമാനം യമൻ പൗരന്മാരും 36 ശതമാനം ഇത്യോപ്യക്കാരുമാണ്. ബാക്കി എട്ടു ശതമാനം മറ്റു വിവിധ രാജ്യക്കാരാണ്. 103 പേർ രാജ്യത്തുനിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. നിയമലംഘകർക്ക് അഭയം നൽകിയ ഒമ്പതുപേരെയും സുരക്ഷ സേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 84,915 ആയി. ഇതിൽ 80,938 പുരുഷന്മാരും 3,977 സ്ത്രീകളും ഉൾപ്പെടുന്നു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ലംഘകരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Offendersarrested
News Summary - 10,842 offenders arrested in one week
Next Story