Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 105 പേർക്ക് കോവിഡ്, 107 പേർക്ക് രോഗമുക്തി

text_fields
bookmark_border
മരണം 0, ചികിത്സയിലുള്ളവർ 3,884, ഗുരുതരാവസ്ഥയിലുള്ളവർ 82
സൗദിയിൽ 105 പേർക്ക് കോവിഡ്, 107 പേർക്ക് രോഗമുക്തി
cancel

ജിദ്ദ: സൗദിയിൽ പുതുതായി 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 107 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ കോവിഡ് മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,11,958ഉം രോഗമുക്തരുടെ എണ്ണം 7,98,805ഉം ആയി. രാജ്യത്തെ ആകെ മരണം 9,269 ആണ്.

നിലവിൽ 3,884 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 82 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 18, ദമ്മാം 15, ഹുഫൂഫ് 6, മദീന 5, മക്ക 3, അബ്ഹ 3, ഹാഇൽ 2, ത്വാഇഫ് 2, ജീസാൻ 2, ദഹ്റാൻ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 105 Covid cases in Saudi Arabia
Next Story