Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമദീനയിൽ പ്രതിദിനം...

മദീനയിൽ പ്രതിദിനം വിതരണം ചെയ്യുന്നത്​ 10,000 ബോട്ടിൽ സംസം

text_fields
bookmark_border
zamzam water
cancel
camera_alt

മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സം​സം

പാ​ത്ര​ങ്ങ​ൾ

മ​ദീ​ന: മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ​യി​ൽ പ്ര​തി​ദി​നം 10,000 ബോ​ട്ടി​ൽ സം​സം വി​ത​ര​ണം ചെ​യ്യു​ന്നു. പ​ള്ളി​ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന സം​സം നി​റ​ച്ച 10,000 പാ​ത്ര​ങ്ങ​ൾ​ക്ക്​​ പു​റ​മെ​യാ​ണി​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ടാ​ങ്ക​റു​ക​ളി​ലൂ​ടെ​യാ​ണ്​ മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ൽ നി​ന്ന്​ മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലേ​ക്ക്​ സം​സം എ​ത്തി​ക്കു​ന്ന​ത്.

ഓ​രോ ടാ​ങ്ക​റി​ലും 20 ട​ൺ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളും. അ​ത് മ​സ്​​ജി​ദു​ന്ന​ബ​വി​ക്ക്​ അ​ടു​ത്തു​ള്ള അ​ൺ​ലോ​ഡി​ങ്​ സ്​​റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക ടാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ക്കു​ക​യും ഏ​റ്റ​വും പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ച്ച് ദി​വ​സ​വും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. സം​സം തു​ട​ർ​ച്ച​യാ​യി ശു​ദ്ധീ​ക​രി​ക്കാ​നും അ​ണു​മു​ക്ത​മാ​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു. പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ന്ന​തി​ന്​ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.

ഇ​ട​ക്കി​ടെ പാ​ത്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക​യും മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ന് നി​ര​വ​ധി ജോ​ലി​ക്കാ​രെ​യാ​ണ്​ മ​സ്​​ജി​ദു​ന്ന​ബ​വി പ​രി​പാ​ല​ന ക​മ്മി​റ്റി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionZamzam WaterSaudi Arabia News
News Summary - 10000 bottles of Zamzam are distributed daily in Madinah
Next Story