Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ 10ാം...

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; ജു​ബൈ​ല്‍ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് ഫലം; ജു​ബൈ​ല്‍ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം
cancel
camera_alt

മ​ഹ്‌​വി​ഷ് ത​സ്മീ​ൻ, റി​ദ മ​റി​യം, ഗാ​യ​ത്രി ദീ​പ​ക്, ഫൈ​സ അ​ൻ​സാ​രി

ജു​ബൈ​ല്‍: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് ജു​ബൈ​ല്‍ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ. പ​രീ​ക്ഷ​യെ​ഴു​തി​യ 475 വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​തോ​ടെ സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ 130 വി​ദ്യാ​ർ​ത്ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം കൈ​വ​രി​ച്ച​ത്. 99.2 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ മ​ഹ്‌​വി​ഷ് ത​സ്മീ​ൻ സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ റി​ദ മ​റി​യം ര​ണ്ടാം സ്ഥാ​ന​വും, 98.6 ശ​ത​മാ​നം മാ​ർ​ക്ക് പ​ങ്കി​ട്ട് ഫൈ​സ അ​ൻ​സാ​രി, ഗാ​യ​ത്രി ദീ​പ​ക് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യും വി​ദ്യാ​ർ​ത്ഥി​ക​ൾ മി​ക​വ് പു​ല​ർ​ത്തി. മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹി​ന്ദി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മ​ഹ്‌​വി​ഷ് ത​സ്മീ​നും; സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹി​ന്ദി വി​ഷ​യ​ങ്ങ​ളി​ൽ റി​ദ മ​റി​യ​വും; മാ​ത്ത​മാ​റ്റി​ക്സ്, അ​റ​ബി​ക് വി​ഷ​യ​ങ്ങ​ളി​ൽ നൗ​ഷീ​ൻ മു​ഹ​മ്മ​ദ് യൂ​നു​സും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.

ക​രം​ചെ​ട്ടി പ്ര​ണ​യ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, ധ്രു​വി ദി​നേ​ഷ് പാ​ണ്ഡെ, സി​യ ഇ​മ്രാ​ൻ പ​ട്ടേ​ൽ എ​ന്നി​വ​ർ മാ​ത്ത​മാ​റ്റി​ക്സി​ലും, ജ​സ്വ​ന്ത് മ​ണി സെ​ൽ​വ​ൻ സ​യ​ൻ​സി​ലും പൂ​ർ​ണ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. മാ​സി​ൻ മു​ഹ​മ്മ​ദ് കൊ​ഴു​ക്ക​ൽ, ജ​സ ന​സീ​മ അ​മീ​ൻ, അ​മേ​ലി​യ സൗ​ദ, സാ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ, മ​റി​യം നി​സാ​റു​ദ്ദീ​ൻ, നു​സൈ​ബ സാ​ദി​ഖ് അ​ലി എ​ന്നി​വ​ർ അ​റ​ബി​ക്കി​ലും, ആ​യി​ഷ അ​ബു​ലാ​ഷ്, റ​യ്യാ​ൻ അ​ൻ​വ​ർ എ​ന്നി​വ​ർ ഉ​ർ​ദു​വി​നും മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി. വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി​യ അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​നി​ഷ മ​ധു​വും മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE ResultJubail Indian schoolCBSE 10Saudi Arabia News
News Summary - 100% success at Jubail Indian School
Next Story