റിയാദ് അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിന് 100 ശതമാനം വിജയം
text_fieldsപത്താം ക്ലാസ് വിജയികൾ: ഹാനിയ ഹൈദർ, രാഹുൽ രതീഷ്, ഫാത്തിമ കെൻസ സാജിദ്, പന്ത്രണ്ടാം ക്ലാസ് വിജയികൾ: മുഹമ്മദ് മുസമ്മിൽ, വി.കെ. വിസ്മയ, റിദ മുനീബ്, ലിയാ നൗഷീൻ
റിയാദ്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ റിയാദ് അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിന് മിന്നും വിജയം.
12ാം ക്ലാസ് സയൻസ് വിഭാഗത്തിൽ മുഹമ്മദ് മുസമ്മിൽ 96.4 ശതമാനം മാർക്കോട് കൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി. വി.കെ. വിസ്മയ (91.4 ശതമാനം), റിദ മുനീബ് (91.2 ശതമാനം), മറിയം (90.6 ശതമാനം), ലിയാ നൗഷീൻ (90.2 ശതമാനം) തുടങ്ങിയവർ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം നേടി. കോമേഴ്സ് വിഭാഗത്തിൽ ഗ്ലെൻ തോമസ് ഒന്നാം റാങ്കിന് അർഹനായി.
10ാം ക്ലാസിലെ കുട്ടികളും മികച്ച പ്രകടനത്തിലൂടെ നൂറു ശതമാനം വിജയം നേടി. ഹാനിയ ഹൈദർ 96.2 ശതമാനം മാർക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. രാഹുൽ രതീഷ് (95.2 ശതമാനം), ഫാത്തിമ കെൻസ സാജിദ് (94 ശതമാനം), നബാൻ ഷമീം (93.8 ശതമാനം), അഫ്ല മുസ്തഫ (93.8 ശതമാനം), തരുൺ ആദിത്യ (93.4 ശതമാനം), അന സിബിൻ സിദ്ദീഖ് (92 ശതമാനം), മുഹമ്മദ് ഫൈസൽ അമീർ സുൽത്താൻ (92 ശതമാനം), ദേവനന്ദ (91.6 ശതമാനം), ഫാത്തിമ സുഹ്റ (91.4 ശതമാനം), അലിസ്ബ ആദിൽ (90.8 ശതമാനം), ഇനാസ് കുൽസും (90.2 ശതമാനം)
എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം നേടി. അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ മാനേജ്മന്റ്, പ്രിൻസിപ്പൽ, സ്റ്റാഫ്സ് എന്നിവർ കുട്ടികളെ അനുമോദിച്ചു.

