കിങ് സൽമാൻ റോയൽ റിസർവിൽ 10 ലക്ഷം തൈകൾ നടുന്നു
text_fieldsതബൂക്ക് കിങ് സൽമാൻ റോയൽ റിസർവ്
തബൂക്ക്: കിങ് സൽമാൻ പ്രകൃതി സംരക്ഷിത പ്രദേശത്ത് 10 ലക്ഷം തൈകൾ നടുന്നു. കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് സംരക്ഷിത ഭൂമികളിൽ സ്വാഭാവികവുമായ വളരുന്ന 13 ഇനം തദ്ദേശീയ വന്യ സസ്യയിനത്തിൽപ്പെട്ട ഇത്രയും മരങ്ങൾ നട്ടുപിടിക്കുന്നത്.
സംരക്ഷിത പ്രദേശത്തിന്റെ പരിധിയിലുള്ള മആരിക്, ഖാഅ് ബുആൻ, അൽമുഗീറ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ഇവ നടുന്നത്. ഇതിലൂടെ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂപ്രദേശങ്ങൾ കുറക്കുന്നതിനും സഹായിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. സൗദിയുടെ വടക്ക് 1,30,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ സംരക്ഷിത പ്രദേശം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രകൃതിദത്ത വന്യജീവി സംരക്ഷണ കേന്ദ്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

