Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഞ്ചു...

അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ദി​ക്കു​നേ​രെ ഹൂ​തി​ക​ളു​ടെ 10 ആ​ക്ര​മ​ണ​ങ്ങ​ൾ

text_fields
bookmark_border
അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ദി​ക്കു​നേ​രെ ഹൂ​തി​ക​ളു​ടെ 10 ആ​ക്ര​മ​ണ​ങ്ങ​ൾ
cancel
camera_alt

നേരത്തേ റി​യാ​ദി​ലേ​ക്ക് ഹൂ​തി​ക​ൾ അ​യ​ച്ച ബാ​ലി​സ്​​റ്റി​ക് മി​സൈ​ലി​‍െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ

കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

ജി​ദ്ദ: ഞാ​യ​റാ​ഴ്ച അ​ഞ്ചു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ദി​ക്കു​​നേ​രെ ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ​യു​ള്ള ഹൂ​തി​ക​ളു​ടെ 10 ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി സ​ഖ്യ​സേ​ന വ​ക്താ​വ് കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചു ഡ്രോ​ണു​ക​ൾ സ​ഖ്യ​സേ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​റ​കെ​യാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച മ​റ്റ്​ അ​ഞ്ചു ഡ്രോ​ണു​ക​ൾ​കൂ​ടി സൗ​ദി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്രം ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ൾ അ​യ​ച്ച​ത്. ഇ​വ​യെ​ല്ലാം സ​ഖ്യ​സേ​ന ആ​കാ​ശ​ത്ത് വെ​ച്ചു​ത​ന്നെ ന​ശി​പ്പി​ച്ചു.

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച ആ​ളി​ല്ലാ ആ​കാ​ശ വാ​ഹ​ന​ങ്ങ​ൾ (യു‌.​എ‌.​വി) സൗ​ദി​ക്കെ​തി​രെ ഹൂ​തി​ക​ളു​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള വ്യോ​മാ​ക്ര​മ​ണ പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ​താ​ണ്. യ​മ​നി​ലെ മാ​രി​ബി​ൽ പ്ര​ദേ​ശ​ത്ത് ഹൂ​തി​ക​ൾ​ക്കെ​തി​രെ സൈ​ന്യം ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണ​മാ​ണ് സൗ​ദി അ​റേ​ബ്യ​ക്കു നേ​രെ​യു​ള്ള ഹൂ​തി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​മെ​ന്ന് കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി പ​റ​ഞ്ഞു. സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ഞ്ഞ ഹൂ​തി ഡ്രോ​ണു​ക​ൾ സ​ഖ്യം സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സി​വി​ലി​യ​ന്മാ​ർ​ക്കും വ​സ്തു​ക്ക​ൾ​ക്കും പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ഡ്രോ​ണു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story