Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ൽ തീ​ര​ത്ത്...

ചെ​ങ്ക​ട​ൽ തീ​ര​ത്ത് 10 നാ​ൾ നീ​ളു​ന്ന റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
ചെ​ങ്ക​ട​ൽ തീ​ര​ത്ത് 10 നാ​ൾ നീ​ളു​ന്ന റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
cancel
camera_alt

2022ലെ ​റെ​ഡ് സീ ​അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ന്ന തി​യ​റ്റ​ർ



ജി​ദ്ദ: മൂ​ന്നാ​മ​ത് റെ​ഡ് സീ ​അ​ന്താ​രാ​ഷ്​​ട്ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് വ്യാ​ഴാ​ഴ്ച ചെ​ങ്ക​ട​ൽ തീ​ര​ത്ത് ജി​ദ്ദ​യി​ൽ തി​ര​ശ്ശീ​ല ഉ​യ​രും. ജി​ദ്ദ റി​റ്റ്‌​സ് കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ലും ക​ട​ൽ​ത്തീ​ര​ത്തു​മാ​യി സ​ജ്ജീ​ക​രി​ച്ച പ​വി​ലി​യ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള ഡി​സം​ബ​ർ ഒ​മ്പ​ത് വ​രെ നീ​ളും. ‘യു​വ​ർ സ്റ്റോ​റി, യു​വ​ർ ഫെ​സ്റ്റി​വ​ൽ’ വി​ഷ​യ​ത്തി​ലൂ​ന്നി​യാ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ ച​ല​ച്ചി​ത്രോ​ത്സ​വം.

ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും സൗ​ദി​യി​ൽ നി​ന്നു​മു​ള്ള 150ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഏ​റ്റ​വും ന​ല്ല സി​നി​മ​ക്ക് ല​ക്ഷം ഡോ​ള​റും ഗോ​ൾ​ഡ​ൺ യു​സ്ർ അ​വാ​ർ​ഡു​മാ​ണ് സ​മ്മാ​നി​ക്കു​ക. ഏ​റ്റ​വും ന​ല്ല സം​വി​ധാ​യ​ക​ന് ട്രോ​ഫി​യും 30,000 ഡോ​ള​റും ല​ഭി​ക്കും. ഏ​റ്റ​വും ന​ല്ല ഷോ​ർ​ട്ട് ഫി​ലിം, ഏ​റ്റ​വും മി​ക​ച്ച സൗ​ദി ഫി​ലിം തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം അ​വാ​ർ​ഡു​ക​ളു​ണ്ട്. ഇ​റാ​ഖി സം​വി​ധാ​യ​ക​ൻ യാ​സി​ർ അ​ൽ യ​സീ​രി ഈ ​വ​ർ​ഷം ഇ​റ​ക്കി​യ ‘എ​ച്ച്.​ഡ​ബ്ല്യൂ.​ജെ.​എ​ൻ’ സി​നി​മ​യാ​ണ് ഉ​ദ്ഘാ​ട​ന ദി​വ​സം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ആ​സ്വാ​ദ​ന​ത്തോ​ടൊ​പ്പം സി​നി​മ ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ, ശി​ല്പ​ശാ​ല​ക​ൾ, ആ​ദ​ര​വു​ക​ൾ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ൽ ന​ട​ക്കും.

സി​നി​മ​യു​ടെ ച​രി​ത്ര​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ത് അ​ന​ശ്വ​ര​മാ​ക്കു​ന്ന​തി​നും സി​നി​മ​യി​ലെ സ​ർ​ഗാ​ത്മ​ക​ത​ക്ക് ഏ​റെ സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച​വ​രു​മാ​യ പ്ര​മു​ഖ സി​നി​മ താ​ര​ങ്ങ​ളെ​യും പ്ര​ധാ​ന​പ്പെ​ട്ട ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ആ​ദ​രി​ക്കാ​റു​ണ്ട്. ബോ​ളി​വു​ഡ് ന​ട​ൻ ര​ൺ​വീ​ർ സി​ങ്, ജ​ർ​മ​ൻ ന​ടി​മാ​രാ​യ ഡ​യാ​ൻ ക്രൂ​ഗ​ർ, ഏ​ഞ്ച​ൽ ക​ട്ജ എ​ന്നി​വ​രോ​ടൊ​പ്പം സൗ​ദി​യി​ൽ നി​ന്നു​ള്ള ജ​ന​പ്രി​യ പ​രി​പാ​ടി​യാ​യി​രു​ന്ന ത​ഷ്മ​താ​ഷി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ബ്ദു​ല്ല അ​ൽ സ​ദ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ൽ ബ​ഹു​മാ​നാ​ദ​ര​വ് ന​ൽ​കു​ന്ന​ത്. ബോ​ളി​വു​ഡ് ന​ടി ക​ത്രീ​ന കൈ​ഫ്, ഗോ​ൾ​ഡ​ൺ ഗ്ലോ​ബ് അ​വാ​ർ​ഡ്, സ്‌​ക്രീ​ൻ ആ​ക്ടേ​ഴ്‌​സ് ഗി​ൽ​ഡ് അ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ അ​മേ​രി​ക്ക​ൻ ന​ടി ഹാ​ലി ബെ​റി എ​ന്നി​വ​ർ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നെ​ത്തു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ സം​വി​ധാ​യ​ക​ൻ ക​ര​ൺ ജോ​ഹ​ർ, തു​നീ​ഷ്യ​ൻ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് കൗ​ത​ർ ബെ​ൻ ഹാ​നി​യ, ആ​സ്‌​ട്രേ​ലി​യ​ൻ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ കാ​ത​റി​ൻ മാ​ർ​ട്ടി​ൻ, തു​നീ​ഷ്യ​ൻ ന​ട​ൻ ദാ​ഫ​ർ എ​ൽ അ​ബി​ഡി​ൻ, ഈ​ജി​പ്ഷ്യ​ൻ ന​ടി യാ​സ്മി​ൻ സാ​ബ്രി തു​ട​ങ്ങി​യ​വ​ർ മേ​ള​യു​ടെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​മു​ഖ ആ​സ്‌​ട്രേ​ലി​യ​ൻ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ബാ​സ് ലു​ഹ്ർ​മാ​നാ​ണ് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ മു​ഖ്യ വി​ധി​ക​ർ​ത്താ​വ്. സ്വീ​ഡി​ഷ്-​അ​മേ​രി​ക്ക​ൻ ന​ട​ൻ ജോ​യ​ൽ കി​ന്ന​മാ​ൻ, ന​ടി ഫ്രീ​ദ പി​ന്റോ, ഈ​ജി​പ്ഷ്യ​ൻ ന​ടി ആ​മി​ന ഖ​ലീ​ൽ, സ്പാ​നി​ഷ് ന​ടി പാ​സ് വേ​ഗ എ​ന്നി​വ​രാ​ണ് സ​ഹ ജൂ​റി അം​ഗ​ങ്ങ​ൾ.

ദി ​റെ​ഡ് സീ ​ഷോ​ർ​ട്ട്‌​സ് മ​ത്സ​ര​ത്തി​ൽ സൗ​ദി എ​ഴു​ത്തു​കാ​രി​യും ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും നി​രൂ​പ​ക​യു​മാ​യ ഹ​ന അ​ലോ​മ​ർ, ഫ്ര​ഞ്ച്, മൊ​റോ​ക്ക​ൻ ന​ട​ൻ അ​സ​ദ് ബൂ​വാ​ബ്, തു​ർ​ക്കി​ഷ്, ജ​ർ​മ​ൻ സി​നി​മ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ ഫാ​ത്തി​ഹ് അ​കി​ൻ എ​ന്നി​വ​രു​മാ​യി​രി​ക്കും ജൂ​റി അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidha
News Summary - 10-day Red Sea International Film Festival on the shores of the Red Sea Starting today
Next Story