Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 10 വിദേശികൾ...

സൗദിയിൽ 10 വിദേശികൾ മരിച്ചു; 2691 പേർക്ക് പുതുതായി​ രോഗം

text_fields
bookmark_border
സൗദിയിൽ 10 വിദേശികൾ മരിച്ചു; 2691 പേർക്ക് പുതുതായി​ രോഗം
cancel

റിയാദ്​: സൗദി അറേബ്യയിൽ 2691 പേർക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതിൽ ഏഴ​ുപേർ ജിദ്ദയിലും മൂന്നുപേർ മക്കയിലുമാണ്​ മരിച്ചത്​. 33നും 95നും ഇടയിൽ പ്രായമുള്ളവരാണ്​ ഇവർ. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി. 

ആശുപത്രികളിൽ ചികിത്സയിൽ  കഴിയുന്നത്​ ആകെ​ 28,728 പേരാണ്​. ഇവരിൽ 276 പേർ​ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​​. സ്​ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

പുതിയ രോഗികളിൽ 26 ശതമാനം​ സ്​ത്രീകളും 10​ ശതമാനം കുട്ടികളുമാണ്​​. യുവാക്കൾ മൂന്ന്​​​ ശതമാനവും​. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്​​. ബാക്കി 60 ശതമാനം മറ്റ്​  വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,094 കോവിഡ്​ ടെസ്​റ്റുകളാണ്​ നടന്നത്​. രാജ്യത്താകെ ഇതുവരെ 6,36,178 ടെസ്​റ്റുകൾ നടന്നു.  

രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 32ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള  മെഡിക്കൽ ടീമി​​െൻറ പരിശോധനക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. 

മക്കയിൽ 144ഉം ജിദ്ദയിൽ 102ഉം ആയി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 140 ആയി​. 

പുതിയ രോഗികൾ:
റിയാദ്​ 815, ജിദ്ദ 311, മക്ക 306, മദീന 236, ദമ്മാം 157, ഹുഫൂഫ്​ 140, ദറഇയ 86, ഖത്വീഫ്​ 71, ജുബൈൽ 63, ത്വാഇഫ്​ 63, തബൂക്ക്​ 49, ഖോബാർ 42, ദഹ്​റാൻ 34, ഹാഇൽ  33, ബുറൈദ 24, ശറൂറ 19, അൽഹദ 17, അറാർ 17, ഖമീസ്​ മുശൈത്​ 12, ഉംലജ്​ 12, ഹാസം അൽജലാമീദ്​ 12, ഉമ്മു അൽദൂം 10, വാദി ദവാസിർ 9, അബഹ 8, ബേയ്​ഷ്​ 8,  മജ്​മഅ 8, അൽഖുവയ്യ 8, മുസാഹ്​മിയ 7, റാസതനൂറ 6, അൽഖറഇ 6, ഖുലൈസ്​ 6, ഹഫർ അൽബാത്വിൻ 6, അൽജഫർ 5, സഫ്​വ 5, യാംബു 5, അൽഗൂസ്​ 5, മൻഫ  അൽഹുദൈദ 5, മഹായിൽ 4, അബ്​ഖൈഖ്​ 4, ദുബ 4, ഖുൻഫുദ 4, ശഖ്​റ 4, അൽഖഫ്​ജി 3, ഉനൈസ 3, ബീഷ 3, നജ്​റാൻ 3, സകാക 2, ജദീദ അറാർ 3, മിദ്​നബ്​ 2, അൽബാഹ 2, മുസൈലിഫ്​ 2, റഫ്​ഹ 2, ഹുത്ത ബനീ തമീം 2, ലൈല 2, അൽഅയൂൺ 1, ബുഖൈരിയ 1, തുവാൽ 1, റാബിഗ്​ 1, അൽഅയ്​ദാബി 1, സബ്​യ 1, തുറൈബാൻ  1, നമീറ 1, തുറൈഫ്​ 1, റുവൈദ അൽഅർദ 1, ദുർമ 1, അൽറയീൻ 1, ഹുറൈംല 1, റഫാഇ 1, അൽഖർജ്​ 1.

മരണസംഖ്യ:
മക്ക 144, ജിദ്ദ 102, മദീന 42, റിയാദ്​ 19, ദമ്മാം 8, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newscovid
News Summary - 10 covid patients died in saudi due to covid
Next Story