Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​രു​ഹ​റ​മു​ക​ളി​ൽ...

ഇ​രു​ഹ​റ​മു​ക​ളി​ൽ വ​ഴി പ്ര​തി​ദി​നം 10 ല​ക്ഷം ഇ​ഫ്താ​ർ പാ​ക്ക​റ്റു​ക​ൾ

text_fields
bookmark_border
ഇ​രു​ഹ​റ​മു​ക​ളി​ൽ വ​ഴി പ്ര​തി​ദി​നം 10 ല​ക്ഷം ഇ​ഫ്താ​ർ പാ​ക്ക​റ്റു​ക​ൾ
cancel
camera_alt

ഹ​റ​മി​ലെ ഇ​ഫ്​​താ​ർ പാ​ക്ക​റ്റ്​ വി​ത​ര​ണം

മ​ക്ക: വി​ശു​ദ്ധ റ​മ​ദാ​നി​ൽ മ​ക്ക​യി​ലെ​യും മ​ദീ​ന​യി​ലെ​യും തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ ഇ​ഫ്താ​ർ പ​ദ്ധ​തി​യു​മാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ ചാ​രി​റ്റ​ബി​ൾ പ്ലാ​റ്റ്‌​ഫോ​മാ​യ ‘ഇ​ഹ്‌​സാ​ൻ’.

ഇ​രു​ഹ​റം പ​രി​പാ​ല​ന ജ​ന​റ​ൽ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​തി​ദി​നം 10 ല​ക്ഷ​ത്തി​ല​ധി​കം ഇ​ഫ്താ​ർ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളാ​ണ് പ്ലാ​റ്റ്‌​ഫോം വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഔ​ദ്യോ​ഗി​ക​വും സു​ര​ക്ഷി​ത​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ദാ​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വി​ഹി​തം കൈ​മാ​റാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ‘ഇ​ഫ്താ​ർ മീ​ൽ​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. റ​മ​ദാ​ൻ മാ​സ​ത്തി​​ന്റെ തു​ട​ക്കം മു​ത​ൽ ഇ​തു​വ​രെ ഇ​രു​ഹ​റ​മു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം 2.3 കോ​ടി​യി​ല​ധി​കം ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും വി​ശു​ദ്ധ മ​ണ്ണി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത. ഹ​റ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പു​ണ്യ​മാ​സ​ത്തി​ലെ ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ സു​താ​ര്യ​മാ​യി അ​ർ​ഹ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 1 million Iftar packets distributed daily across two continents
Next Story