Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബിനാമി...

സൗദിയിൽ ബിനാമി ഇടപാടുകൾക്ക്​ അഞ്ചു​ വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും

text_fields
bookmark_border
സൗദിയിൽ ബിനാമി ഇടപാടുകൾക്ക്​ അഞ്ചു​ വർഷം തടവും 50 ലക്ഷം റിയാൽ വരെ പിഴയും
cancel

ജിദ്ദ: സൗദി അറേബ്യയിൽ ബിനാമി ബിസിനസ്​ ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക്​ അഞ്ചുവർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമുണ്ടായിരിക്കുമെന്ന്​ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള പുതിയ വ്യവസ്ഥകൾക്ക്​ കഴിഞ്ഞ ബുധനാഴ്​ചയാണ്​ സൗദി മന്ത്രി സഭ അംഗീകാരം നൽകിയത്​. ബിനാമി ഉറവിടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണിത്​​. ബിനാമി ഇടപാട്​ സംബന്ധിച്ച വിവരമറിയിക്കുന്നവരുടെ തിരിച്ചറിയൽ രേഖയും മറ്റ്​ വിവരങ്ങളും പരിരക്ഷിക്കുന്നതാണ്​ പുതിയ വ്യവസ്ഥ.

കേസ്​ ഫയലിൽ അതുൾപ്പെടുത്തുകയില്ല. കേസി​ൻെറ അന്തിമവിധി വന്നാൽ വിവരമറിയിച്ചവർക്ക്​ പിഴസംഖ്യയിൽനിന്ന്​ 30 ശതമാനം വരെ പ്രതിഫലം നൽകുന്നതാണ്​. ബിനാമി കുറ്റകൃത്യ ഉറവിടങ്ങൾ ഇല്ലാതാക്കാൻ വേണ്ട കർശനമായ നടപടികളാണ്​ പുതിയ വ്യവസ്ഥയിലുള്ളത്​. അന്തിമവിധിക്ക്​ ശേഷം കുറ്റം ചെയ്തവരുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യും​. വാണിജ്യ മന്ത്രാലയത്തിനൊപ്പം ബിനാമി ഇടപാടുകൾ പിടികൂടാൻ ബന്ധപ്പെട്ട മറ്റ്​ ഗവൺമൻെറ്​ വകുപ്പുകൾക്കും പുതിയ വ്യവസ്ഥ പ്രകാരം സാധിക്കുന്നതാണ്​.

സാമ്പത്തിക പ്രവർത്തനങ്ങൾക്ക്​ ലൈസൻസുകൾ നൽകുന്ന ഒരോ വകുപ്പുകളും ആ സ്ഥാപനത്തി​ൻെറ പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്​. ബിനാമി ഇടപാട്​ നടത്തുന്നതായി സംശയമുണ്ടെങ്കിൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കണം. ബിനാമി കുറ്റകൃത്യങ്ങളും ലംഘനങ്ങളും തെളിയിക്കാൻ മറ്റ്​ രീതികൾക്ക്​ പുറമെ സാ​േങ്കതിക വിദ്യകൾ ഉപയോഗിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക്​ പുതിയ വ്യവസ്ഥയിൽ അധികാരം നൽകുന്നുണ്ട്​. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ​ഉത്തേജിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ബിനാമിയുടെ പ്രതികൂല ഫലങ്ങളിൽനിന്ന്​ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്​ പുതിയ വ്യവസ്ഥയെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#saudi news#business
Next Story