ഖനന മേഖലയിൽ 320 കോടി ഡോളർ നിക്ഷേപം
text_fieldsവ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ-ഖുറൈഫ്
ജുബൈൽ: ഖനന മേഖലയിൽ 320 ഡോളറിന്റെ നിക്ഷേപം ആകർഷിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ-ഖുറൈഫ്. ധാതുക്കൾക്കും ലോഹങ്ങൾക്കുമായി ഒമ്പത് ഖനന പദ്ധതികൾക്ക് ധനസഹായം നൽകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്റ്റീൽ പ്ലേറ്റ് മിൽ കോംപ്ലക്സും ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ബാറ്ററി മെറ്റൽ പ്ലാന്റും നിർമിക്കുന്നതിന് 60 കോടി ഡോളർ നിക്ഷേപിക്കും. കപ്പൽ നിർമാണം, എണ്ണ, വാതകം നിർമാണം, പ്രതിരോധ മേഖലകൾ എന്നിവക്കായി 40 കോടി ഡോളറിന്റെ സമുച്ചയം പദ്ധതി വിഭാവനം ചെയ്യുന്നു. വാഹനങ്ങൾ, ഭക്ഷ്യ പാക്കേജിങ്, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന 'ഗ്രീൻ' ഫ്ലാറ്റ് സ്റ്റീൽ സമുച്ചയവും പദ്ധതിയിൽ ഉൾപ്പെടുന്നു. 20 കോടി ഡോളർ മൂല്യമുള്ള ഇ.വി ബാറ്ററിയുടെ രണ്ട് പ്രോജക്ടുകളും ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.
പദ്ധതികൾ 14,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അൽ-ഖുറൈഫ് പറഞ്ഞു. വിദേശ കമ്പനികളിൽനിന്നുള്ള 145 പര്യവേക്ഷണ ലൈസൻസ് അപേക്ഷകൾ മന്ത്രാലയം പഠിക്കുകയാണ്. ആഫ്രിക്ക മുതൽ ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്തിന്റെ ഖനന ഉൽപാദന, ലോജിസ്റ്റിക്സ് കേന്ദ്രമായി രാജ്യത്തെ നിലനിർത്താൻ നിക്ഷേപങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

