Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലീ​പ്​-2022: ആഗോള...

ലീ​പ്​-2022: ആഗോള ഡിജിറ്റൽ എക്സ്പോക്ക് റിയാദിൽ തുടക്കം

text_fields
bookmark_border
ലീ​പ്​-2022: ആഗോള ഡിജിറ്റൽ എക്സ്പോക്ക് റിയാദിൽ തുടക്കം
cancel
camera_alt

റി​യാ​ദി​ൽ ആ​രം​ഭി​ച്ച ആ​ഗോ​ള ഡി​ജി​റ്റ​ൽ എ​ക്സ്പോ​യു​ടെ കാ​ഴ്ച​

റി​യാ​ദ്: ലോ​ക​ത്തി​ന്റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നെ​ത്തി​യ 700ഓ​ളം ക​മ്പ​നി​ക​ളു​ടെ പ​വി​ലി​യ​നും 400ല​ധി​കം പ്ര​സം​ഗ​ക​രും പ​ങ്കെ​ടു​ക്കു​ന്ന 'ലീ​പ്​ 2022'ന് ​റി​യാ​ദി​ൽ ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​യി. വി​വ​ര-​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പു​തി​യ യു​ഗം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് മേ​ള. മൂ​ന്നു​ ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കും. രാ​ജ്യ​ത്തി​ന്റെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നും ഒ​പ്പം വി​ദേ​ശ​ത്തു​നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് സം​രം​ഭ​ക​രും വി​ദ​ഗ്ധ​രു​മാ​ണ് ലീ​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ റി​യാ​ദി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മൈ​ക്രോ​സോ​ഫ്റ്റ്‌, ഒ​റാ​ക്കി​ൾ, വാ​വെ​യ്, എ​റി​ക്സ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ളും സൗ​ദി അ​രാം​കോ, സൗ​ദി ടെ​ലി​കോം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും അ​വ​രു​ടെ പ​ദ്ധ​തി​ക​ളും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്ത​ൽ സ്റ്റാ​ളു​ക​ളു​മാ​യി മേ​ള​യി​ലു​ണ്ട്.

ആ​രോ​ഗ്യ രം​ഗ​ത്തും സാ​മ്പ​ത്തി​ക ഇ​ട​പാ​ട് മേ​ഖ​ല​യി​ലും ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മേ​ള​യി​ൽ പ്ര​ധാ​ന​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സോ​ഫ്റ്റ് വെ​യ​ർ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​ന് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി​ക​ളും എ​ൻ​ജി​നീ​യ​ർ​മാ​രും പ​വി​ലി​യ​നി​ലു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ സം​രം​ഭ​ക​രാ​കാ​നും അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് സം​രം​ഭ​ക​ർ മാ​ത്രം മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ണ്ണ​യി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക ല​ക്ഷ്യം​വെ​ച്ചു​ള്ള കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ വി​ഷ​ൻ 2030 പ​ദ്ധ​തി​യു​ടെ ഭാ​ഗം കൂ​ടി​യാ​ണി​ത്.

വി​വ​ര​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​രും വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഐ.​ടി രം​ഗ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മേ​ള റി​യാ​ദി​ൽ ന​ട​ക്കു​ന്ന​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യാ​ണ് കാ​ണു​ന്ന​ത്. ലോ​ക​ത്തി​ലെ പ്ര​മു​ഖ ഐ.​ടി വി​ദ​ഗ്‌​ധ​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടാ​നും അ​തു​വ​ഴി സം​രം​ഭ​ക​രാ​കാ​നും തൊ​ഴി​ൽ നേ​ടാ​നും ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു. റി​യാ​ദ് ഫ്ര​ണ്ട് എ​ക്സി​ബി​ഷ​ൻ ഹാ​ളി​ലാ​ണ്​ എ​ക്സ്പോ. https://registration.gesevent.com എ​ന്ന വെ​ബ്സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ്​ മേ​ള സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം. ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഇ-​മെ​യി​ലാ​യി ല​ഭി​ക്കു​ന്ന ഇ-​ബാ​ഡ്ജ് എ​ക്സി​ബി​ഷ​ൻ ഹാ​ളി​നു പു​റ​ത്തു​ള്ള ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലെ​ത്തി പ്രി​ന്‍റ് ചെ​യ്യാം. ബൂ​സ്റ്റ​ർ ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്കാ​ണ് അ​ക​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മേ​ള അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story