കോവിഡ്; സൗദിയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ നേരിയ വർധന
text_fieldsജിദ്ദ: സൗദി അറേബ്യയിലെ കോവിഡ് രോഗികളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ഞായറാഴ്ച 504 പേർ രോഗമുക്തി നേടി. 673 പുതിയ രോഗികൾ വർധിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,92,682 ആയി. ഇവരിൽ 3,79,312 പേർക്ക് രോഗം ഭേദമായി. വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6,169 ആയി. ഇവരിൽ 782 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,697 ആയി. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 319, മക്ക 127, കിഴക്കൻ പ്രവിശ്യ 96, മദീന 26, ഹാഇൽ 19, അസീർ 19, അൽ ഖസീം 19, തബൂക്ക് 12, ജീസാൻ 11, വടക്കൻ അതിർത്തി മേഖല ഒമ്പത്, അൽജൗഫ് ഏഴ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

