Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിരവധി ചാർ​േട്ടഡ്​...

നിരവധി ചാർ​േട്ടഡ്​ വിമാനങ്ങൾ അയച്ച്​ ദമ്മാം ഒ.ഐ.സി.സി

text_fields
bookmark_border
നിരവധി ചാർ​േട്ടഡ്​ വിമാനങ്ങൾ അയച്ച്​ ദമ്മാം ഒ.ഐ.സി.സി
cancel

ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ചാർട്ടേഡ് വിമാന സർവിസ്​ നിരവധി പ്രവാസികൾക്ക്​ പ്രയോജനകരമായെന്ന്​ സംഘാടകർ അവകാശപ്പെട്ടു. ഇൗ മാസം നാല്​ സർവിസാണ്​ ഇതിനകം നടത്തിയത്​. അഞ്ചാമത്തെ സർവിസ്​ ശനിയാഴ്​ച നടക്കും. കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിലേക്കായിരുന്നു സർവിസ്​.

കരിപ്പൂർ വിമാനാപകടം നടന്ന ദിവസം ഒ.ഐ.സി.സിയുടെ ഇൻഡിഗോ ചാർട്ടേഡ് വിമാനം അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അവിടെ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, അപകടത്തെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. മൂന്ന് മണിക്കൂറിനുശേഷം അവിടെനിന്ന്​ കണ്ണൂരിലെത്തിച്ചു. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനാവശ്യപ്പെട്ട്​ കണ്ണൂർ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ റിജിൽ മാക്കുറ്റി എന്നിവരെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ്​ ബിജു കല്ലുമല ബന്ധപ്പെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്​ കണ്ണൂർ ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസും ഫർസീൻ മജീദുമടങ്ങുന്ന മട്ടന്നൂർ യൂത്ത് കോൺഗ്രസ് ടീം സഹായത്തിനെത്തി.

അഹമ്മദ് പുളിക്കൽ രക്ഷാധികാരിയും ബിജു കല്ലുമല ചെയർമാനുമായ ചാർ​േട്ടഡ്​ വിമാന സർവിസി​ൻെറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടിയാണ്. ശിഹാബ് കായംകുളമാണ് കൺവീനർ. അഷ്​റഫ് മുവാറ്റുപുഴ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, ഷംസു കൊല്ലം, റഷീദ് ഇയ്യാൽ, നിസാർ മാന്നാർ, തോമസ് തൈപ്പറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ഡെന്നീസ് മണിമല, ലാൽ അമീൻ, ഇ.എം. ഷാജി, നജീബ് നസീർ, പ്രസാദ് കരുനാഗപ്പള്ളി, ഷാഫി കുദിർ, അഷ്​റഫ് കൊണ്ടോട്ടി, നവാസ് കരുനാഗപ്പള്ളി, അജാസ് അലി, അബ്​ദുൽ ഗഫൂർ വണ്ടൂർ, അസ്​ലം ഫറോക്ക്, ബിനു പുരുഷോത്തമൻ, സന്തോഷ് പിള്ള, ജമാൽ സി. മുഹമ്മദ് എന്നിവരും ചാർട്ടർ വിമാന സർവിസൊരുക്കാൻ രംഗത്തുണ്ട്​.

ഒ.​െഎ.സി.സി ദമ്മാമിൽനിന്ന്​ കേരളത്തിലേക്ക്​ ഒരുക്കിയ ചാർ​േട്ടഡ് വിമാന സർവിസിലെ യാത്രക്കാർ നിർധന കുടുംബത്തിന് 'പ്രവാസി'യുടെ സഹായം

അൽഖോബാർ: തൊഴിൽ പ്രശ്നത്തിൽപെട്ട് നാട്ടിലേക്കു മടങ്ങിയ തിരുവനന്തപുരം സ്വദേശികളായ പ്രവാസി കുടുംബത്തിന് പ്രവാസി സാംസ്‌കാരിക വേദി അൽഖോബാർ മേഖല 25,000 രൂപ ധനസഹായം കൈമാറി. ജോലി നഷ്​ടപ്പെട്ട് നാട്ടിലേക്കു മടങ്ങേണ്ടിവന്ന തിരുവനന്തപുരം കരംകുളം സ്വദേശികളാണ്​ നിത്യചെലവിന്​ പ്രയാസം നേരിട്ടത്. ധനസഹായം തിരുവനന്തപുരം മേഖല പ്രതിനിധി റാഷിദ ഷാജഹാൻ പ്രവാസി വനിതാ വിഭാഗം പ്രസിഡൻറ്​ ജുബൈരിയ ഹംസയിൽനിന്ന്​ ഏറ്റുവാങ്ങി.

ആരിഫ നജ്മുസമാൻ, അനീസ സിയാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം മേഖല പ്രതിനിധി റാഷിദ ഷാജഹാൻ പ്രവാസി വനിതവിഭാഗം പ്രസിഡൻറ്​ ജുബൈരിയ ഹംസയിൽനിന്ന്​ ധനസഹായം ഏറ്റുവാങ്ങുന്നു തനിമ നേതൃപരിശീലന ക്ലാസ്​ അൽഖോബാർ: തനിമ സാംസ്കാരിക വേദി അൽഖോബാർ ഘടകം നേതൃപരിശീലന ക്ലാസ്​ സംഘടിപ്പിച്ചു. 'ഉത്തരവാദിത്ത നിർവഹണം' എന്ന വിഷയത്തിൽ സിറാജുദ്ദീൻ അബ്​ദുല്ലയും 'ബന്ധങ്ങൾ മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ വി.എൻ. അബ്​ദുൽ ഹമീദും ക്ലാസെടുത്തു. റഷീദ് ഉമർ, എസ്.ടി. ഹിഷാം എന്നിവർ പരിപാടി നിയന്ത്രിച്ചു. സുഹൈൽ അബ്​ദുല്ല ഖിറാഅത്ത്​ നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story