Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യുമോണിയ: മലയാളി...

ന്യുമോണിയ: മലയാളി േഖാബാറിൽ നിര്യാതനായി

text_fields
bookmark_border
ന്യുമോണിയ: മലയാളി േഖാബാറിൽ നിര്യാതനായി
cancel

അൽഖോബാർ: ന്യുമോണിയ ബാധിച്ച്​ ഒരു മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. അൽഖോബാറിലെ അല്‍മന ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ മലപ്പുറം തിരൂർ ചെമ്പ്ര സ്വദേശി മുണ്ടായപ്പുറത്ത് വീട്ടിൽ ബഷീർ വടക്കേടത്ത് (51) ആണ്​ മരിച്ചത്​. പരേതരായ ബാവുണ്ണി മൂപ്പൻ, ഫാത്തിമ ദമ്പതികളുടെ മകനാണ്​. 28 വർഷമായി സൗദിയിൽ പ്രവാസിയായ ബഷീർ ബിൻസാഗർ കമ്പനിയിൽ സെയിൽസ്​മാനായിരുന്നു. ഖോബാർ ഇന്ത്യൻ ഇസ്‌ലാഹി സൻെറർ വൈസ് പ്രസിഡൻറും സൗദി ഇന്ത്യൻ ഇസ്​ലാഹി സൻെറർ നാഷനൽ കമ്മിറ്റി അംഗവുമായിരുന്നു. കെ.എം.സി.സി പ്രവർത്തകനുമായിരുന്നു.

ഭാര്യ: സൗദാബി, മക്കൾ: റമിദ ഫാത്തിമ, രിസ്​വാൻ ബഷീർ, രിദ ഫാത്തിമ. മൃതദേഹം തുഖ്ബയിൽ ഖബറടക്കുന്നതിനുവേണ്ട നിയമ നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്. ഇഖ്ബാൽ ആനമങ്ങാട്, സിറാജ് ആലുവ, ഹബീബ് പൊയിൽതൊടി, ഷാജഹാൻ പുല്ലിപ്പറമ്പ്, സിദ്ദീഖ് പാണ്ടികശാല എന്നിവർ നിയമ നടപടികൾക്കുള്ള ജോലികൾ ചെയ്​തുവരുന്നു. അൽഖോബാറിലെ മത സാമൂഹിക രംഗത്ത് സജീവമായിരുന്ന ബഷീറി​ൻെറ വേർപാടിൽ സൗദി ഇന്ത്യൻ ഇസ്​ലാഹി സൻെറർ നാഷനൽ കമ്മിറ്റി അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story