റേഡിയോ ജോക്കി വധം: ബന്ധമില്ലെന്ന് സത്താർ; സംശയമില്ലെന്ന് ഖത്തറിലെ യുവതിയും
text_fieldsദോഹ: തിരുവനന്തപുരം കിളിമാനൂർ മടവൂരിൽ മുൻറേഡിയോ ജോക്കിയെ െവട്ടിക്കൊന്ന സംഭവത്തിൽ തനിക്ക് ബന്ധമില്ലെന്ന് ആരോപണവിധേയനായ ഖത്തറിലെ വ്യവസായിയായ സത്താർ. സത്താറിനോ, പൊലീസ് സംശയിക്കുന്ന സാലിഹ് ബിൻ ജലാലിനോ കൊലയിൽ പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സത്താറിെൻറ മുൻഭാര്യയും ഖത്തറിലെ നൃത്താധ്യാപികയുമായ യുവതിയും. കൊല്ലപ്പെട്ട രാജേഷുമായി അടുപ്പമുണ്ടായിരുന്ന യുവതിയാണ് ഇവർ. ദോഹയിലെ ഒരു വെബ്പോർട്ടലിലാണ് ഇരുവരുടെയും വെളിപ്പെടുത്തൽ. മുമ്പ് ഖത്തറിൽ റേഡിേയാ ജോക്കിയായിരുന്നു രാജേഷ്. ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെൻററിൽ നൃത്താധ്യാപികയായ യുവതിക്ക് രാജേഷുമായി അടുപ്പമുണ്ടായിരുന്നു. യുവതിയുടെ മുൻഭർത്താവാണ് ഒാച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതിൽ അബ്ദുൽ സത്താർ. രാജേഷുമായുള്ള ഭാര്യയുടെ ബന്ധം അറിഞ്ഞതിനെ തുടർന്ന് മൂന്നുമാസങ്ങൾക്ക് മുമ്പ് വിവാഹബന്ധം മുന്നുമാസം മുമ്പ് വേർപ്പെടുത്തിയതാണെന്ന് സത്താർ പറയുന്നു. എന്നാൽ മുൻഭർത്താവ് എന്ന നിലയിൽ കൊലപാതകത്തിൽ പൊലീസ് തന്നെ സംശയിക്കുന്നത് സ്വാഭാവികമാണ്.
എന്നാൽ കുറ്റം ചെയ്യാത്തതിനാൽ പേടിയില്ല. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് പൊലീസ് പറയുന്ന അലി ഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ തെൻറ ജിംനേഷ്യത്തിൽ പരിശീലകനായിരുന്നു. ഇയാൾ ഇപ്പോഴും ഖത്തറിലുണ്ട്. കൊല്ലാൻ ക്വേട്ടഷൻ നൽകേണ്ട കാര്യം തനിക്കില്ല. ബന്ധം വേർപ്പെടുത്തിയതിന് ശേഷം പിന്നീട് മുൻഭാര്യയുടെ കാര്യം നോക്കാൻ പോയിട്ടില്ല. രണ്ട് കുട്ടികൾ തന്നോടൊപ്പമാണ് കഴിയുന്നത്. പൊലീസ് സംശയിക്കുന്ന മറ്റൊരാളായ അപ്പുണ്ണിയെ തനിക്കറിയില്ല. ജിംനേഷ്യം അടക്കമുള്ള ബിസിനസ് നടത്തിയത് വഴി ഒന്നരക്കോടിയോളം രൂപയുടെ കടബാധ്യത നാട്ടിലുണ്ട്. സ്വത്തുകൾ വിറ്റാണ് ബാധ്യത തീർത്തത്. നാല് ലക്ഷം റിയാൽ ഖത്തറിൽ തന്നെ ബാധ്യതയുണ്ട്. ഇതിനാൽ തനിക്ക് യാത്രാവിലക്കുമുണ്ട്. ഖത്തറിൽ വെച്ച് നടന്ന കല്ല്യാണം നിയമപരമായി തന്നെ വേർപ്പെടുത്തിയതാണ്. മുൻഭാര്യയും താനും പാർട്ണർ ആയാണ് 2010ൽ സ്ഥാപനങ്ങൾ തുടങ്ങിയത്. ഇതിനാൽ മുൻഭാര്യക്കും ഖത്തർ വിടാൻ നിയമപരമായി കഴിയില്ലെന്നും സത്താർ പറഞ്ഞു.
അതേ സമയം, സത്താർ രാജേഷിനെ കൊലപ്പെടുത്താൻ ക്വേട്ടഷൻ നൽകിയെന്നോ സാലിഹാണ് പിന്നിലെന്നോ താൻ വിശ്വസിക്കുന്നില്ലെന്ന് യുവതിയും വെളിപ്പെടുത്തി. സാലിഹിനെ താൻ പരിചയപ്പെടുന്നത് ഒരു വർഷം മുമ്പാണ്. നല്ല സ്വഭാവമുള്ളയാളാണ്. കേരളപൊലീസ് തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കാറുണ്ട്. സാലിഹ് ഇപ്പോഴും ഖത്തറിൽ ഉള്ള കാര്യം തനിക്കറിയാം. രാജേഷ് കൊല്ലപ്പെടുന്ന ദിവസവും സാലിഹ് ഇവിടെ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്തായാലും പൊലീസ് കാര്യങ്ങൾ അന്വേഷിക്കെട്ട. പൊലീസ് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ മെറ്റാരു ബിസിനസുകാരനും രാജേഷും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുഇെക്കാര്യവും പൊലീസ് അന്വേഷിക്കെട്ടയെന്നും യുവതി പറഞ്ഞു. രാജേഷ് കൊല്ലപ്പെടുേമ്പാൾ തങ്ങൾ മൊബൈൽ ഫോണിൽ സംസാരത്തിലായിരുന്നു. നല്ല രൂപത്തിലുള്ള ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. കൊല്ലപ്പെടുന്ന നിലവിളി താൻ ഫോണിൽ കേട്ടിട്ടുണ്ട്. ഇൗ വിവരം ഉടൻ തന്നെ രാജേഷിെൻറ പിതാവിനെയും രാജേഷിെൻറ മറ്റൊരു സുഹൃത്തിെനയുമാണ് അറിയിച്ചത്. രാജേഷിെൻറ അമ്മ, കുടുംബക്കാർ തുടങ്ങിയവരെയൊക്കെ തനിക്ക് അറിയാമെന്നും യുവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
