അടൂർ എൻജിനീയറിങ് കോളജ് അലുമ്നി ഓണാഘോഷം
text_fieldsഅടൂർ എൻജിനീയറിങ് കോളജ് അലൂമ്നി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷ
പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ അടൂർ എൻജിനീയറിങ് കോളജ് അലൂമ്നി ഖത്തർ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. ദോഹ പാനൂർ സൽവ റോഡ് റെസ്റ്റാറന്റിൽ ആർപ്പോ -26 എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷം പരിപാടി ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല ഉദ്ഘാടനം ചെയ്തു.
അലൂമ്നി പ്രസിഡന്റ് റിജോ റോയി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അലുമ്നി കുടുംബാംഗമായ ശഹാൻ സഫ്വാൻ രചിച്ച കോർട്ട് ഓഫ് സ്റ്റാർസ് എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രവാസി എഴുത്തുകാരൻ ശ്രീനാഥ് ശങ്കരൻകുട്ടി നിർവഹിച്ചു. പൊതുപരീക്ഷയിൽ ഉയർന്ന മാർക്കു നേടിയ പ്രണവ്, ആദിൽ തുടങ്ങിയ അലുംനി കുടുംബാംഗളെ എൻജിനിയേഴ്സ് ഫോറം പ്രസിഡന്റ് ആഷിഖ് അഹ്മദ്, ജനറൽ സെക്രട്ടറി നിഥിൻ എന്നിവർ ചേർന്ന് ആദരിച്ചു. അലൂമ്നി അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെട്ട വിവിധ കലാ -കായിക മത്സരങ്ങളും സംഘടിപ്പിച്ചു. കേരളീയ സാംസ്കാരിക തനിമകൾ വിളിച്ചോതിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ആർ.ജെ ജിബിൻ പരിപാടികൾ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിന്നു. ജയൻ ഓർമയുടെ മാജിക് മെന്റലിസം ഷോ പരിപാടികൾക്ക് മികവേകി. അലുമ്നി എക്സിക്യൂട്ടീവ് അംഗം പ്രശാന്ത് മാത്യു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

