സീറോ ടു ലോഞ്ച്; ഫോക്കസ് ഖത്തർ ബിസിനസ് കോൺക്ലേവ് പ്രീ മീറ്റ്
text_fieldsഫോക്കസ് ഖത്തർ സംഘടിപ്പിച്ച ‘സീറോ ടു ലോഞ്ച്’ബിസിനസ് കോൺക്ലേവ് പ്രീ മീറ്റിൽനിന്ന്
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജൻ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സീറോ ടു ലോഞ്ച് ബിസിനസ് മീറ്റ് വേൾഡ് വൈഡ് ബിസിനസ് സെന്ററിൽ നടന്നു. സംരംഭകത്വ മേഖലയിലെ നൂതന സാധ്യതകളും വെല്ലുവിളികളും ചർച്ചയായ പരിപാടിയിൽ, സംരംഭകനും ഗോ മുസാഫിർ സഹസ്ഥാപകനുമായ ഫിറോസ് നാട്ടു മുഖ്യാതിഥിയായി. സംരംഭകത്വ രംഗത്തെ വെല്ലുവിളികൾ നിറഞ്ഞ യാത്രാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഫവാസ് കെ.കെ മോഡറേറ്ററായി.
ഫോക്കസ് ഖത്തർ സി.ഒ.ഒ അമീർ ഷാജി സ്വാഗതം പറഞ്ഞു. ഫോക്കസ് ഖത്തർ സി.ഇ.ഒ ഹാരിസ് പി.ടി മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം നൽകി. കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തിയ ‘സീറോ ടു ലോഞ്ച്’സംരംഭകത്വ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഏറെ പ്രചോദനമായെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. തുടർപരിപാടികളിൽ കൂടുതൽ വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്ന് സംഘാടകരായ ഫോക്കസ് ഖത്തർ ഭാരവാഹികൾ അറിയിച്ചു. ഫായിസ് ഇളയോടൻ, അമീനുറഹ്മാൻ, ആഷിഖ് ബേപ്പൂർ, റഷീഖ് ബക്കർ, ഹാഫിസ് ഷബീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

