സകാതിന് അർഹരായവർക്ക് ആപ് വഴി അപേക്ഷിക്കാം
text_fieldsദോഹ: സകാതിന് അർഹതയുള്ളവർക്ക് സകാത് വകുപ്പിന്റെ ആപ്ലിക്കേഷൻ വഴി സഹായത്തിന് അപേക്ഷ സമർപ്പിക്കാമെന്ന് സകാത് ഫണ്ടിലെ കലക്ഷൻ ആൻഡ് സകാത് അക്കൗണ്ട്സ് മേധാവി മുഹമ്മദ് അഹ്മദ് അൽ സെയ്ദ് പറഞ്ഞു. എല്ലാ രേഖകളും വെബ്സൈറ്റിൽ നിശ്ചിത വിൻഡോകളിൽ അപ് ലോഡ് ചെയ്യണം. .സകാത് ഫണ്ട് ഓഫിസുകൾ വഴിയോ രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള കലക്ഷൻ പോയന്റുകൾ മുഖേനയോ സാധ്യമാകും. 55199990 - 55199996 എന്നീ ഫോൺ നമ്പറുകളിലെ എക്സ്പ്രസ് കലക്ഷൻ സേവനം ഉപയോഗപ്പെടുത്തിയോ ബാങ്കുകളിൽ സകാത് കാര്യ വകുപ്പിന്റെ അക്കൗണ്ടുകൾ വഴിയോ സകാത് നൽകാൻ സാധിക്കും. കഴിഞ്ഞ മാസം സകാത് ഇനത്തിൽ 11.6 ദശലക്ഷം റിയാൽ വിതരണം ചെയ്തതായി ഖത്തർ ഔഖാഫ് -ഇസ്ലാമികകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

