സഹ്റ റോസ്റ്റർ ട്രേഡിങ് അൽ മൻസൂർ -ഇബ്ന് ദിർഹാം സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsസഹ്റ റോസ്റ്റർ ട്രേഡിങ് അൽ മൻസൂർ -ഇബ്ന് ദിർഹം സ്ട്രീറ്റിൽ ഗ്രാൻഡ് മാൾ റീജനൽ
ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിധ്യമായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ സഹോദര സ്ഥാപനമായ സഹ്റ റോസ്റ്റർ ട്രേഡിങ് അൽ മൻസൂർ -ഇബ്ന് ദിർഹാം സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു.
പ്രീമിയം റോസ്റ്ററി ആശയവുമായി ആരംഭിച്ച സഹ്റ റോസ്റ്റർ, ഉപഭോക്താക്കൾക്ക് വ്യത്യസ്തവും നിലവാരമുള്ളതുമായ ഷോപ്പിങ് അനുഭവമാണ് ലക്ഷ്യമിടുന്നത്.
ഖത്തറിലെ സാമൂഹിക -സാംസ്കാരിക -വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.ഇ.ഒ നിതിൽ, സി.സി.ഒ -കുവൈത്ത് ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, മറ്റ് മുതിർന്ന മാനേജ്മെന്റ് അംഗങ്ങൾ, വിശിഷ്ടാതിഥികൾ എന്നിവരും പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ വിൽപന വസീം, ശരീഫ് ബി.സിയിൽ നിന്നും ഏറ്റുവാങ്ങി.
റോസ്റ്ററി ഉൽപന്നങ്ങൾ, കൺഫെക്ഷനറി, നോൺ ഫുഡ് ഐറ്റംസ്, ലൈസൻസുള്ള ഹെർബൽ ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് സഹ്റ റോസ്റ്ററിൽ ഒരുക്കിയിരിക്കുന്നത്.
അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവർക്ക് കുടുംബത്തിനും സുഹൃത്തുകൾക്കും സമ്മാനമായി കൊണ്ടുപോകാൻ അനുയോജ്യമായ ഉൽപന്നങ്ങളും, ട്രാവൽ -ഫ്രണ്ട്ലി പാക്കിങ്ങോടെയുള്ള പ്രത്യേക ഐറ്റംസുകളും ഇവിടെ ലഭ്യമാണ്. ഗുണമേന്മക്കും പുതുമക്കും മുൻഗണന നൽകി, ഉപഭോക്താക്കളുടെ മാറിവരുന്ന രുചിക്കും ജീവിതശൈലിക്കും അനുയോജ്യമായ ഷോപ്പിങ് അനുഭവമാണ് സഹ്റ റോസ്റ്റർ വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

