പുസ്തകമേളയിൽ യുവത ബുക്ക് ഹൗസ് പവിലിയൻ ഒരുക്കി
text_fieldsദോഹ: അന്താരാഷ്ട്ര പുസ്തകമേളയിൽ വൈവിധ്യമായ പുസ്തക ശേഖരവുമായി കേരളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ക് ഹൗസും പങ്കെടുക്കുന്നു. സ്റ്റാൾ നമ്പർ എച്ച് 5-15 ലാണ് യുവതയുടെ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക ഗ്രന്ഥങ്ങൾ, ചരിത്രം, പൊതുവിജ്ഞാനം, ഹദീസ് പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും.
മേളയുടെ ഭാഗമായി ഓരോ പുസ്തകങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ബണ്ടിൽ ഓഫറുകളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. പ്രവാസികൾക്കായി യുവത അവതരിപ്പിക്കുന്ന "വീട്ടിൽ ഒരു ലൈബ്രറി" പദ്ധതിയിൽ ചേരാനും അവസരം ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയിൽ നിന്ന് നിശ്ചിത തുകയ്ക്കുള്ള പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നവർക്ക്, അവ സുരക്ഷിതമായി നാട്ടിലെ വിലാസത്തിൽ എത്തിച്ചു നൽകുന്ന സൗകര്യവും ലഭ്യമാകും. മികച്ചൊരു വായനാനുഭവം തേടുന്നവർക്കായി അത്യാധുനികമായ സജ്ജീകരണങ്ങളോടെയാണ് യുവത സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 6677 2199.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

