യുവകലാസാഹിതി ഖത്തർ ‘ഈണം 2026’ ഓണാഘോഷം
text_fieldsയുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ‘ഈണം 2026’ ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: യുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ഈണം 2026’ അൽ സദ്ദിലെ സ്വാദ് റെസ്റ്റാറന്റിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളികളുടെ ഓണസ്മരണകൾക്ക് നിറവും നാടൻപെരുമയും പകർന്ന ആഘോഷത്തിൽ യുവകലാസാഹിതി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഷെഹീർ ഷാനു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷാൻ പെരുമൂട് അധ്യക്ഷത വഹിച്ചു. സിത്താര രാജേഷ്, ഉണ്ണി താമരാൾ, ബിനു ഇസ്മായിൽ എന്നിവർ സംസാരിച്ചു.
മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിവിധ പരമ്പരാഗത കലാപരിപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും ആഘോഷത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, നാടൻപാട്ട്, മറ്റു നൃത്തപരിപാടികൾ, പാട്ടുകൾ എന്നിവ സദസ്സിന്റെ ശ്രദ്ധ നേടി. യുവ ഫ്ലൂട്ടിസ്റ്റ് അമിത് കൃഷ്ണ അവതരിപ്പിച്ച ഫ്ലൂട്ട് വാദനവും ശ്രദ്ധേയമായി. തുടർന്ന് വോയ്സ് ഓഫ് മലബാർ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേളയും നാടൻപാട്ടുകളും ഓണപ്പാട്ടുകളും മലയാളത്തിലെ ജനപ്രിയ ഗാനങ്ങളും കോർത്തിണക്കിയ ഗാനമേളയും ആഘോഷത്തിന് മിഴിവേകി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനീഷ് തറയിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

