യുവകലാസാഹിതി: അജിത് പിള്ള പ്രസിഡന്റ്, ജീമോൻ ജേക്കബ് സെക്രട്ടറി
text_fieldsഅജിത് പിള്ള (പ്രസി), ജീമോൻ ജേക്കബ് (സെക്ര)
ദോഹ: യുവകലാസാഹിതി ഖത്തര്‍ വാര്‍ഷിക സമ്മേളനം ഐ.സി.സി ഹാളിൽ നടന്നു. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് സിറാജുദ്ദീൻ എം നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീമോൻ ജേക്കബ് (സെക്ര), അജിത് പിള്ള (പ്രസി), സരിൻ കക്കത്ത് (ട്രഷ), മോഹൻ ജോൺ, കെ.വി. മുരളി (ജോ. സെക്ര), രഘുനാഥൻ, ഷാൻ പേഴുംമൂട് (വൈ. പ്രസി). എക്സിക്യൂട്ടിവ് അംഗങ്ങൾ: ഷാനവാസ് തവയിൽ, കെ.ഇ. ലാലു, ഇബ്രൂ ഇബ്രാഹിം, സിറാജുദ്ദീൻ എം, ഷബീർ അബൂട്ടി, സനൂപ്, ഷഹീർ ഷാനു, ബിനു ഇസ്മായിൽ, പ്രകാശൻ എൻ.കെ, ഷഹീർ നിറവിൽ, ഷെരീഫ് ബാബു, ഷുക്കൂർ, ഷംന ലാലു, സിതാര രാജേഷ്, ബഷീർ പട്ടാമ്പി, അനീഷ് തറയിൽ, ബിജു പൂപ്പൻകാലയിൽ.

