യുവകലാസാഹിതി ‘ചിലമ്പ്’ നാടൻപാട്ട് കൂട്ടം ഉദ്ഘാടനം
text_fieldsയുവകലാസാഹിതി ചിലമ്പ് നാടൻ പാട്ടുകൂട്ടം ലോഗോ പ്രകാശനം നിർവഹിച്ച് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ‘ചിലമ്പ് നാടൻപാട്ട് കൂട്ട’ത്തിന്റെ ഉദ്ഘാടനം കേരള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
ഖത്തറിന്റെ മണ്ണില്‍ പാട്ടുകള്‍കൊണ്ട് മലയാളമണ്ണിന്റെ ചരിത്രം പുനഃസൃഷ്ടിക്കുകയാണ് യുവകലാസാഹിതി കല വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ നാടൻപാട്ട് കൂട്ടത്തിന്റെ ലക്ഷ്യം.
യുവകലാസാഹിതി ഖത്തറിന്റെ പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സെക്രട്ടറി ജീമോൻ സ്വാഗതം പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ, കോഓഡിനേഷൻ അസി. സെക്രട്ടറി എം. സിറാജ്, വനിത കലാസാഹിതി സെക്രട്ടറി സിതാര രാജേഷ്, സാഹിതി വായനകൂട്ടം കൺവീനർ അനീഷ് തയ്യിൽ എന്നിവർ പങ്കെടുത്തു.

