ദോഹ: എഴുത്തുകാരനും ഗ്രന്ഥകാരനും ഇസ്ലാമിക പണ്ഡിതനും ദീർഘകാല ഖത്തർ പ്രവാസിയുമായ യുസുഫ് അൻസാരിക്ക് ഖത്തർ കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി യാത്രയപ്പ് നൽകി. ഖത്തറിലെ മതകാര്യവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. കെ.എം.സി.സിയുടെ ആദ്യകാല അംഗങ്ങളിലൊരാളാണ്. ഇരുപത്താറോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ അദ്ദേഹത്തിന് ഉപഹാരം നൽകി.
മലപ്പുറം ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് ഈസ ഷാളണിയിച്ചു. ഏറനാട് മണ്ഡലം പ്രസിഡൻറ് അജ്മൽ അരീക്കോട് അധ്യക്ഷത വഹിച്ചു. എസ്.എ.എം. ബഷീർ, മുഹമ്മദ് ഈസ, കോയ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. 28 വർഷത്തെ പ്രവാസ അനുഭവങ്ങൾ യുസുഫ് അൻസാരി പങ്കുെവച്ചു. ഫാഇസ് എടവണ്ണ, മുഹമ്മദ് ലയിസ് കുനിയിൽ, ഫിറോസ് ചാലിയാർ, റഫീഖ് അബൂബക്കർ മൂർക്കനാട്, സഫീർ എടവണ്ണ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നിയാസ് മൂർക്കനാട് സ്വാഗതവും മണ്ഡലം ട്രഷറർ നസീർ വി.പി. കുനിയിൽ നന്ദിയും പറഞ്ഞു.