യൂത്ത് വിങ് മലപ്പുറം ഫിറ്റ്നസ് ക്യാമ്പ്
text_fieldsമലപ്പുറം യൂത്ത് വിങ് നേതൃത്വത്തിൽ സംഘടിപ്പിച്ച ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പിൽനിന്ന്
ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ യൂത്ത് വിങ് നേതൃത്വത്തിൽ ‘ബി ഹെൽത്തി, ബി ഹാപ്പി’ എന്ന പേരിൽ യുവാക്കൾക്കായി ഫിസിക്കൽ ഫിറ്റ്നസ് ക്യാമ്പ് നടത്തി.
ഖത്തറിലെ മികച്ച സ്പോർട്സ് ട്രെയിനിങ് കോച്ചായ ജോൺസൺ ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലന ക്യാമ്പ്. ദോഹ കോർണിഷിന് സമീപമുള്ള മിയാ പാർക്കിൽ രാവിലെ അഞ്ചു മുതൽ ആറര വരെ നടന്ന പരിശീലന ക്യാമ്പിൽ ജില്ലയിൽനിന്ന് നൂറിലേറെ പ്രവർത്തകരാണ് പങ്കെടുത്തത്. എല്ലാ മാസവും നടക്കുന്ന പരിശീലന ക്യാമ്പിന്റെ ആദ്യത്തെ സെഷനായിരുന്നു കഴിഞ്ഞയാഴ്ച നടന്നത്. യൂത്ത് വിങ് ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ, ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മെഹബൂബ് നാലകത്ത്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി, യൂത്ത് വിങ് ചുമതലയുള്ള ജില്ല ഭാരവാഹി ലയിസ് ഏറനാട്, യൂത്ത് വിങ് ഭാരവാഹികൾ, മറ്റു ജില്ല കമ്മിറ്റി അംഗങ്ങൾ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി

