Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയുവ പ്രതിഭകൾക്ക്...

യുവ പ്രതിഭകൾക്ക് ആദരമായി യൂത്ത് സിക്ൽസ് ഡേ

text_fields
bookmark_border
യുവ പ്രതിഭകൾക്ക് ആദരമായി യൂത്ത് സിക്ൽസ് ഡേ
cancel
camera_alt

ഐ.സി.സി യൂത്ത് വിങ് ലോക യൂത്ത് സിക്ൽസ് ഡേയുടെ ഭാഗമായി ആദരമേറ്റുവാങ്ങിയവർ വിശിഷ്ടാതിഥികൾക്കൊപ്പം

Listen to this Article

ദോഹ: ഐ.സി.സി യൂത്ത് വിങ് നേതൃത്വത്തിൽ ലോക യൂത്ത് സിക്ൽസ് ഡേ ആഘോഷിച്ചു. ഖത്തറിലെ ഇന്ത്യൻ യുവസമൂഹത്തിന്‍റെ വൈവിധ്യമാർന്ന കഴിവുകൾക്ക് പിന്തുണയും പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായാണ് ആദ്യമായി യൂത്ത് സ്കിൽസ് ഡേ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ യുവപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

ഖത്തർ സർവകലാശാലയിൽനിന്നും അമീറിന്‍റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങിയ അധൃക മണികണ്ഠൻ നായർ, ആഫ്രിക്കയിൽ ഏറ്റവും ഉയരമേറിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ ഖത്തറിലെ ഇന്ത്യൻ വിദ്യാർഥിനി അൻവി അമിത് ജോഷി, ഖത്തർ സർവകലാശാലയിൽ നിന്നും ഗവേഷണ ബിരുദം സ്വന്തമാക്കിയ ഡോ. ഹർഷിത ശൈലേഷ് എന്നിവർ ചടങ്ങിൽ ആദരിച്ചു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും കോഓഡിനേറ്റിങ് ഓഫിസറുമായ സേവ്യർ ധനരാജ്, സോണി വർഗീസ്, ഡോ. കവിത മുസ്തഫ, ഐ.സി.സി പ്രസിഡന്‍റ് പി.എൻ ബാബുരാജൻ, കെ.എസ് പ്രസാദ് എന്നിവർ പ്രതിഭകൾക്ക് മൊമന്‍റോ സമ്മാനിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് വിനോദ് നായർ, കെ.എസ്.ക്യൂ പ്രസിഡന്‍റ് മഹേഷ് ഗൗഡ, ഐ.സി.സി വൈസ് പ്രസിഡന്‍റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, രജിനി മൂർത്തി, കമല ഠാകുർ, അഫ്സൽ മജീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുഖ്യതിഥിയായി പങ്കെടുത്ത സേവ്യർ ധനരാജും, ടോസ്റ്റ് മാസ്റ്റർ ഡി.ടി.എം സോണി വർഗീസും സംസാരിച്ചു. യൂത്ത് വിങ് ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ ബന്ദകവിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നേതൃത്വം നൽകി. തുടർന്ന് സംഗീത, നൃത്ത, കലാപരിപാടികൾക്കും വേദിയായി. ചെണ്ടമേളം, ഫാഷന ഷോ എന്നിവയും സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsqatarYouth Skills Day
News Summary - Youth Skills Day honors young talents
Next Story