യുവകലാസാഹിതി ഖത്തർ ഓണാഘോഷം
text_fieldsയുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: യുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ഈണം 2025 അതിവിപുലമായി അൽസദ്ദ്-സ്വാദ് റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷതയും വഹിച്ച പരിപാടി കോഓഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു.
മാവേലിയെ വരവേറ്റുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമായി. തിരുവാതിരയും ഒപ്പനയും മുട്ടിപ്പാട്ടും ഓണക്കളികളും യുവകലാസാഹിതി അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മാറ്റുകൂട്ടി. തുടർന്ന് ഓണസദ്യയും നടന്നു. സിറാജ്, സിത്താര രാജേഷ്, ഷാന ലാലു, മഹേഷ് മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഷെഹീർ ഷാനു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹനീഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

