യുവകലാസാഹിതി ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsയുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
ദോഹ: യുവകലാസാഹിതി ഖത്തറും അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി പ്രവാസി തൊഴിലാളികൾക്ക് ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനും തുടർ ചികിത്സ ലഭ്യമാക്കാനും കാമ്പിയിനിലൂടെ സാധിച്ചു. കൂടാതെ നോർക്ക കാർഡ്, ഐ.സി.ബി.എഫ് ഇൻഷുറൻസ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.
ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ യുവകലാസാഹിതി പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഹീർ ഷാനു സ്വാഗതം പറഞ്ഞു. അബ്ദുൽറഹിമാൻ (ഐ.എസ്.സി പ്രസിഡന്റ്), മുഹമ്മദ് ഫഹദ് (വൈസ് ചെയർമാൻ - അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്), ഷാനവാസ് തവയിൽ(വൈ.കെ.എസ് കോഓഡിനേഷൻ സെക്രട്ടറി), ഇക്ബാൽ അബ്ദുല്ല (ജനറൽ മാനേജർ- അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്), സിറാജ് (വൈ.കെ.എസ് കോഓഡിനേഷൻ അസി. സെക്രട്ടറി), റഊഫ് കൊണ്ടോട്ടി, ഷാന ലാലു (വനിതാസാഹിതി പ്രസിഡന്റ്) എന്നിവർ സംസാരിച്ചു. രഘുനാഥ്, ഷാൻ പേഴുമൂട്, ഷമീർ റഹീം, കെ.ഇ. ലാലു, അഭിനവ് ഭാസ്കർ, ഷെരീഫ് പുഴക്കത്ത്, സുനിൽ, ഷെരീഫ്, ഷാജി, സിത്താര രാജേഷ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പ്രോഗ്രാം കൺവീനർ ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

