യുവകലാസാഹിതി ഖത്തർ അനുസ്മരണ സദസ്സ്
text_fieldsയുവകലാസാഹിതി ഖത്തർ ദോഹ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ പങ്കെടുത്തവർ
ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഹാ നഷ്ടങ്ങളുടെ ജൂലൈ” എന്ന പേരിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പുരോഗമന രാഷ്ട്രീയത്തിനും, സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി, ജൂലൈ മാസത്തിൽ വിടപറഞ്ഞ സമരനായകരെ അനുസ്മരിച്ചു. പി.കെ.വി., എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ, പി.എസ്. നമ്പൂതിരി, ടി.എ. മജീദ്, പി.എസ്. ശ്രീനിവാസൻ, കെ. ദാമോദരൻ, കാമ്പിശ്ശേരി കരുണാകരൻ, കെ.എ. കേരളീയം എന്നിവരുടെ രാഷ്ട്രീയ -സാമൂഹിക സംഭാവനകൾ പരിപാടിയിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം ഓൺലൈനിലൂടെ നിർവഹിച്ചു. തുടർന്ന് ഷാനവാസ് തവയിൽ (കോഓഡിനേഷൻ സെക്രട്ടറി), സിറാജ് എം. (കോഓഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി), ഷഹീർ ഷാനു (ജനറൽ സെക്രട്ടറി), ബഷീർ പട്ടാമ്പി (പ്രസിഡന്റ്), അജിത്ത് കുമാർ (ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി), രഘുനാഥ് (ട്രഷറർ) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
വിടപറഞ്ഞ നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ജനപക്ഷ നിലപാടുകൾ, സംഘടനാ മികവ്, സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങൾ എന്നിവ സംസാരിച്ചവർ എടുത്തുപറഞ്ഞു. ചടങ്ങിൽ ദോഹ യൂണിറ്റ് പ്രസിഡന്റ് ഉണ്ണി താമരാൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബിനു ഇസ്മായിൽ സ്വാഗതവും ഷാൻ പേഴുമൂട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

