യുവകലാസാഹിതി പോസ്റ്റർ പ്രകാശനം
text_fieldsയുവകലാസാഹിതി ഖത്തർ 17ാം വാർഷികം ‘യുവകലാസന്ധ്യ 2023’ന്റെ പോസ്റ്റർ പ്രകാശനം
ദോഹ: യുവകലാസാഹിതി ഖത്തർ 17ാം വാർഷികം ‘യുവകലാസന്ധ്യ 2023’പോസ്റ്റർ പ്രകാശനം കെ.ഇ. ലാലു പ്രോഗ്രാം കമ്മിറ്റി കൺവീനർ റെജി പുത്തൂരാന്‍ നൽകി നിർവഹിച്ചു. യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഗേഷ് കുമാർ നന്ദി പറഞ്ഞു.
മാർച്ച് 10ന് വൈകീട്ട് ആറിന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കേരളത്തിലെ മന്ത്രിമാരും പ്രമുഖ നേതാക്കളും പങ്കെടുക്കും. പിന്നണി ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യ, സുവനീർ പ്രകാശനം, നൃത്തകലാരൂപങ്ങളും ഉണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

