‘യൂത്ത് ലേഡീസ് കോൺക്ലേവ്’
text_fields‘യൂത്ത് ലേഡീസ് കോൺക്ലേവി’ൽ കെ. മുഹമ്മദ് നജീബ് സംസാരിക്കുന്നു
ദോഹ: ഇസ്‍ലാം ആശയസംവാദത്തിന്റെ സൗഹൃദനാളുകൾ കാമ്പയിനിന്റെ ഭാഗമായി വിമൻ ഇന്ത്യ ഖത്തർ യുവതികൾക്കായി ‘യൂത്ത് ലേഡീസ് കോൺക്ലേവ്’ സംഘടിപ്പിച്ചു. ‘യൗവനം: ഇസ്‍ലാമിക പ്രതിനിധാനവും സാക്ഷ്യവും’ എന്ന വിഷയം സോഷ്യൽ ആക്ടിവിസ്റ്റും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ഫിസിയോതെറപ്പി ഹെഡുമായ കെ. മുഹമ്മദ് നജീബ് അവതരിപ്പിച്ചു. ഹിലാൽ യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് എം.എ. സജ്ന അധ്യക്ഷത വഹിച്ചു.
സന അബുലൈസിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് സ്വാഗതവും കാമ്പയിൻ കൺവീനർ ഹബീബു റഹ്മാൻ കിഴിശ്ശേരി നന്ദിയും പറഞ്ഞു. വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് അംഗം ബബീന ബഷീർ അവതാരകയായി. എഴുപതിലധികം സ്ത്രീകൾ പങ്കെടുത്ത പരിപാടി വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

