യൂത്ത് കിക്കിന് പ്രൗഢ സമാപനം; അൽ മെസില എഫ്.സി ജേതാക്കൾ
text_fieldsയൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച യൂത്ത് കിക്ക് സീസൺ വൺ- ഇന്റർ യൂനിറ്റ് ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച യൂത്ത് കിക്ക് സീസൺ വൺ- ഇന്റർ യൂനിറ്റ് ഫുട്ബാൾ ടൂർണമെന്റിന് സമാപനം. 26 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അസീസിയ എഫ്.സിക്കെതിരെ (0 -1) അൽ മെസില എഫ്.സി ജേതാക്കളായി. മികച്ച താരമായി അജ്മൽ, മികച്ച ഗോളിയായി ഷാഫിർ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് യൂത്ത് ഫോറം പ്രസിഡന്റ് എം.ഐ. അസ്ലം തൗഫീഖ്, ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ, യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ബിൻഷാദ് പുനത്തിൽ, റഷാദ് മുബാറക് അമാനുല്ല എന്നിവർ സമ്മാന വിതരണം നടത്തി. യൂത്ത് ഫോറം കായിക വിഭാഗം കൺവീനവർ മുഹമ്മദ് ശാക്കിർ, സമിതി അംഗങ്ങളായ മൂമിൻ ഫാറൂഖ്, വി.കെ. ഷനാസ്, ജീഷിൻ അബൂബക്കർ, ഷാദ്, അനസ്, അസ്ജദ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റിൽ മെഡിക്കൽ സേവനത്തിനായി ആസ്റ്റർ ഹോസ്പിറ്റൽ പ്രതിനിധികൾ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

