Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഫോറം വെയിറ്റ് ലോസ് ചലഞ്ചിന് തുടക്കം

text_fields
bookmark_border
ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായാണ് ‘വെയിറ്റ് ലോസ് ചലഞ്ച്’ നടത്തുന്നത്
യൂത്ത് ഫോറം വെയിറ്റ് ലോസ് ചലഞ്ചിന് തുടക്കം
cancel

ദോഹ: യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹെൽത്തി മൈൻഡ്, ആക്റ്റീവ് ലൈഫ്, ഇൻസ്പെയറിങ് യൂത്ത്’ ആരോഗ്യ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന ‘വെയിറ്റ് ലോസ് ചലഞ്ച്’ ആരംഭിച്ചു.

ചലഞ്ചിന്റെ ഭാഗമായി നസീം ഹെൽത്ത്‌ കെയർ സെന്ററിൽ മത്സരാർഥികളുടെ ശരീര പരിശോധന നടന്നു. നവംബർ 13 ന് വീണ്ടും പരിശോധന നടത്തിയാണ് വിജയികളെ തീരുമാനിക്കുക. പരിപാടിക്ക് യൂത്ത് ഫോറം കേന്ദ്ര സ്പോർട്സ് ആൻഡ് ഹെൽത്ത്‌ കൺവീനർ മുഹമ്മദ് ശാകിർ, വകുപ്പ് അംഗങ്ങളായ മുഅമിൻ ഫാറൂഖ്, മുഹമ്മദ്‌ ഷാദ്, അനസ് കോഴിശ്ശേരി, അസ്ജദ് അലി, ജിഷിൻ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളിൽ ആരോഗ്യബോധം വളർത്തുക, മാനസിക -ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ക്യാമ്പയിനിൽ ഹാഫ് മില്യൺ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച്, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ സെഷനുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Forum Weight Loss Challenge kicks off
Next Story