Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഫോറം ആരോഗ്യ ക്യാമ്പയിന്‌ തുടക്കം

text_fields
bookmark_border
യൂത്ത് ഫോറം ആരോഗ്യ ക്യാമ്പയിന്‌ തുടക്കം
cancel

ദോഹ: യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഹെൽത്തി മൈൻഡ്, ആക്റ്റീവ് ലൈഫ്, ഇൻസ്പൈറിങ് യൂത്ത്’ ആരോഗ്യ ക്യാമ്പയിന് തുടക്കം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവാക്കളിൽ ആരോഗ്യബോധം വളർത്തുക, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എം.ഐ. അസ്‌ലം തൗഫീഖ്, നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ, റേഡിയോ മലയാളം സി.ഇ.ഒയും ഡയറക്ടറുമായ അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു. യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഷുക്കൂർ താനൂർ, നസീം ഹെൽത്ത് കെയർ സീനിയർ മാർക്കറ്റിങ് ഓഫീസർ അഷ്റഫ്, റഖീബ് മേലാറ്റൂർ, ഷാക്കിർ കൊടുങ്ങല്ലൂർ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ക്യാമ്പയിൻ ലോഗോ പ്രകാശനവും നടന്നു. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ കൂടുതൽ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും യുവജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രചോദിപ്പിക്കുന്നതിനും ക്യാമ്പയിൻ സഹായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. നവംബർ 20 വരെ നീണ്ടുനിൽക്കുന്ന കാമ്പയിൻ കാലയളവിൽ ഹാഫ് മില്യൺ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച്, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ സെഷനുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Naseem Healthcare Youth Fitness Drive
Next Story