ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി യൂത്ത് ഫോറം
text_fieldsയൂത്ത് ഫോറം ഒരുക്കിയ ഇഫ്താർ വിരുന്ന്
ദോഹ: അബു നഖ്ലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കി യൂത്ത് ഫോറം ഖത്തർ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡുമായി സഹകരിച്ചാണ് ഇഫ്താർ സംഘടിപ്പിച്ചത്. പരിപാടിയിൽ യൂത്ത് ഫോറത്തെ പരിചയപ്പെടുത്തി പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ സംസാരിച്ചു. ഐ.എഫ്.സി പ്രതിനിധി റമീസ് അഹ്മദ് ഖാൻ റമദാൻ സന്ദേശം അവതരിപ്പിച്ചു. ആയിരത്തോളം ആളുകളാണ് ഇഫ്താറിൽ പങ്കെടുത്തത്. യൂത്ത് ഫോറം ജനസേവന വിഭാഗം സെക്രട്ടറി അഫ്സൽ എടവനക്കാട്, സി.ഐ.സി ജനസേവന വിങ് ക്യാപ്റ്റൻ സിദ്ദിഖ് വേങ്ങര, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഫൈസൽ എടവനക്കാട്, സന്നദ്ധ സേവനവകുപ്പ് അംഗങ്ങളായ അമീൻ, ഇർഫാൻ, ജിഷിൻ, ഫായിസ് ഹനീഫ്, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ മുഹ്സിൻ, മാഹിർ, ഷനാസ്, അഹമദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

