യൂത്ത് ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsയൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വർധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓൾഡ് എയർപോർട്ടിലെ യൂത്ത് ഫോറം ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നിർഹിച്ചു. കോവിഡ് വ്യാപനത്തിനുശേഷം അഞ്ചാം തവണയാണ് യൂത്ത് ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.ഫിഫ ലോകകപ്പിന് മുന്നോടിയായി രക്തബാങ്കുകളിൽ മതിയായ രക്തം ശേഖരിക്കുന്നതിനായുള്ള ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ ആഹ്വാനപ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ക്യാമ്പ് കൺവീനർ മുഹമ്മദ് സൽമാൻ അറിയിച്ചു. ഖത്തറിലെ സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനിൽക്കുന്ന യൂത്ത് ഫോറത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ വൈവിധ്യങ്ങളായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ആയിരം രക്തദാതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത മാസങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ഫോറം സേവന വിഭാഗം കൺവീനർ മുഫീദ് ഹനീഫ അറിയി

