ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്; പ്രവർത്തക സംഗമം
text_fieldsയൂത്ത്ഫോറം മദീന ഖലീഫ സോൺ പ്രവർത്തക സംഗമത്തിൽ അഡ്വ. സക്കരിയ
സംസാരിക്കുന്നു
ദോഹ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്’ എന്ന വിഷയത്തില്‍ യൂത്ത് ഫോറം മദീന ഖലീഫ സോൺ പ്രവർത്തക സംഗമം സംഘടിപ്പിച്ചു.
അഡ്വ. സക്കരിയ്യ മുഖ്യപ്രഭാഷണം നടത്തി. ഒട്ടനവധി മതസമൂഹങ്ങളും ജാതികളും ഉപജാതികളും ഗോത്രവിഭാഗങ്ങളും വൈവിധ്യമാർന്ന ആചാരങ്ങളും പുലർന്നുവരുന്ന ബഹുസ്വര ഇന്ത്യയിൽ ഏക സിവിൽ കോഡ് തീർത്തും അപ്രായോഗികമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മതസമൂഹത്തിനുള്ളിൽപോലും നിരവധി വ്യത്യസ്ത ആചാരരീതികൾ നിലനിൽക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിനുപോലും ഏക സിവിൽ കോഡ് എന്ന ആശയം ഉൾക്കൊള്ളാനാകില്ല. അതുകൊണ്ടാണ് പല വിഭാഗങ്ങളെയും ഏക സിവിൽ കോഡിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്ന് ഉത്തരവാദപ്പെട്ടവർ പ്രഖ്യാപിച്ചത് -അദ്ദേഹം പറഞ്ഞു. സോണല്‍ വൈസ് പ്രസിഡന്റ് ജമാൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സമീൽ ഖിറാഅത്ത് നടത്തി. ആക്ടിങ് സെക്രട്ടറി വി.കെ. ഷനാസ് സമാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

