Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂത്ത് ഫോറം ഇന്റർ സോൺ...

യൂത്ത് ഫോറം ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ്: റയ്യാനെ വീഴ്ത്തി മദീന ഖലീഫ സോണിന് കിരീടം

text_fields
bookmark_border
യൂത്ത് ഫോറം ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ്: റയ്യാനെ വീഴ്ത്തി മദീന ഖലീഫ സോണിന് കിരീടം
cancel
camera_alt

യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾ

ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ഇന്റർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ മദീന ഖലീഫ സോൺ ജേതാക്കളായി. സ്മാഷ് അക്കാദമിയിൽ നടന്ന കലാശപ്പോരിൽ റയ്യാൻ സോണിനെ പരാജയപ്പെടുത്തിയാണ് മദീന ഖലീഫ ഇന്റർ സോൺ ബോക്‌സ് ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്.

ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. മികച്ച ബാറ്റ്സ്മാനായി നജീബ് (മദീന ഖലീഫ), മികച്ച ബൗളർ ആയി ജാബിർ (മദീന ഖലീഫ) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് ഫോറം പ്രസിഡന്റ്‌ എം.ഐ. അസ്‌ലം തൗഫീഖ്, ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ, യൂത്ത് ഫോറം വൈസ് പ്രസിഡന്റുമാരായ ബിൻഷാദ് പുനത്തിൽ, റഷാദ് മുബാറക് അമാനുല്ല, സ്പോർട്സ് കൺവീനർ മുഹമ്മദ് ഷാക്കിർ എന്നിവർ സമ്മാന വിതരണം നടത്തി. യൂത്ത് ഫോറം കായിക വിഭാഗം കൺവീനവർ മുഹമ്മദ് ശാക്കിർ, സമിതി അംഗങ്ങളായ അസ്ജദ്, മൂഅ്മിൻ ഫാറൂഖ്, ജീഷിൻ അബൂബക്കർ, ഷാദ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsyouth forumCricket News
News Summary - Youth Forum Inter-Zone Box Cricket: Madinah Khalifa Zone defeats Rayyan to win title
Next Story