Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​ത്ത് ഫോ​റം...

യൂ​ത്ത് ഫോ​റം ഇ​ൻ​റ​ര്‍ സ്കൂ​ള്‍ കോം​പ​റ്റീ​ഷ​ന്‍സ്: എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​ര്‍

text_fields
bookmark_border
യൂ​ത്ത് ഫോ​റം ഇ​ൻ​റ​ര്‍ സ്കൂ​ള്‍ കോം​പ​റ്റീ​ഷ​ന്‍സ്:  എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​ര്‍
cancel
camera_alt??????? ?????? ?????????????? ???????? ??????????? ??????? ????????????? ??????????? ?????????????? ??????????????????? ??????? ??????????? ??????? ??????????? ????????????

ദോ​ഹ: ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി യൂ​ത്ത് ഫോ​റ​വും സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ​യും സം​യു​ക ്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 24ാമ​ത്​ ഇ​ൻ​റ​ര്‍ സ്കൂ​ള്‍ കോം​പ​റ്റീ​ഷ​ന്‍സി​ല്‍ 65 പോ​യ​ൻ​റ്​ നേ​ടി എം.​ഇ.​എ​സ് ഇ ​ന്ത്യ​ന്‍ സ്കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. 37 പോ​യി​ൻ​റ്​ നേ​ടി​യ ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും 32 പോ​യ​ൻ​റ്​ നേ​ടി ബി​ർ​ള പ​ബ്ലി​ക് സ്കൂ​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഐ​ഡി​യ​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലെ 11 വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ലെ 11 ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍നി​ന്നാ​യി 600 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​സം​ഗം, ക​ഥ​പ​റ​യ​ൽ, പെ​യി​ൻ​റി​ങ്, ഖു​ർ​ആ​ൻ പാ​രാ​യ​ണം, ക്വി​സ്, ഖു​ർ​ആ​ൻ മ​നഃ​പാ​ഠം, ഖു​ർ​ആ​നി​ക് തീം ​പ്ര​സ​േ​ൻ​റ​ഷ​ൻ, സ്​​റ്റു​ഡ​ൻ​റ് ഓ​ഫ് ദി ​ഇ​യ​ർ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്ത​ത്.


ദോ​ഹ അ​ന്താ​രാ​ഷ്​​ട്ര മ​താ​ന്ത​ര സം​വാ​ദ കേ​ന്ദ്ര​വു​മാ​യി (ഡി.​ഐ.​സി.​ഐ.​ഡി) സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ നാ​ലാ​മ​ത് ഇ​ൻ​റ​ര്‍ സ്കൂ​ള്‍ ഡി​ബേ​റ്റും ന​ട​ന്നു. ഡി​ബേ​റ്റി​ല്‍ സ​യ്യി​ദ് ഇ​ൻ​തി​ഖാ​ബ് ആ​ലം മോ​ഡ​റേ​റ്റ​റാ​യി. ഡി​ബേ​റ്റി​ല്‍ ഭ​വ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ല്‍ ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ള്‍, ശാ​ന്തി​നി​കേ​ത​ന്‍ എ​ന്നീ സ്കൂ​ളു​ക​ള്‍ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ഖ​ത്ത​ർ ​െഗ​സ്​​റ്റ്​ സ​െൻറ​റി​െൻറ ക​മ്യൂ​ണി​റ്റി ആ​ക്​​ടി​വി​റ്റീ​സ് ത​ല​വ​ൻ മു​ഹ​മ്മ​ദ് സാ​ബി​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ജം​ഷീ​ദ് ഇ​ബ്രാ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​റ​ർ സ്കൂ​ൾ കോം​പ​റ്റീ​ഷ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ഫി​ർ കു​ണ്ട​നി സ്വാ​ഗ​തം പ​റ​ഞ്ഞു. സ​െൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​എ​സ്.​എ റ​സാ​ഖ്, സ്​​റ്റു​ഡ​ൻ​റ്സ് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ഫാ​ഇ​സ് അ​ബ്്ദു റ​ഷീ​ദ്, എ​ജു​ക്കേ​ഷ​ൻ സി​റ്റി മോ​സ്കി​ലെ ക​മ്യൂ​ണി​റ്റി ഔ​ട്ട് റീ​ച്ച് കോ​ഓ​ഡി​നേ​റ്റ​ർ സു​ലൈ​മാ​ൻ, ഡി.​ഐ.​സി.​ഐ.​ഡി പ്ര​തി​നി​ധി അ​ലി മ​ഹ്മൂ​ദ്, ഖ​ത്ത​ർ ​െഗ​സ്​​റ്റ്​ സ​െൻറ​ർ പ്ര​തി​നി​ധി അ​ഹ്മ​ദ് അ​ബ്്ദു​ൽ മു​നീ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsyouth forum inter school
News Summary - youth forum inter school-qatar-gulf news
Next Story